അനുസരണയില്‍ ഇവനെ വെല്ലാന്‍ വേറെ ഒരു ഇനം കാണില്ല..അത്രമാത്രം ഉടമയെ അനുസരിക്കുന്ന ഒരിനമാണിത്.ഇടത്തരം വലിപ്പമുള്ള ഈ ഇനം എപ്പോഴും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന നായ ആണ്..
പഠിപ്പിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം പഠിക്കുകയും അത് അനുസരിക്കുകയും ചെയ്യുക ഇവയുടെ പ്രത്യേകതയാണ്.അല്പം പൊങ്ങിയ ചെവിയും ശരാശരിയില്‍ കൂടുതല്‍ നീളമുള്ള രോമങ്ങളും നീണ്ട താഴ്ത്തിയിട്ട വാലുമുള്ള ഇവ ആടിനെയോ,താറവിനെയോ,കോഴിയെ മാത്രമല്ല പശുക്കളെയും കൂട്ടത്തോട് കൊണ്ടുനടക്കാന്‍ കഴിവുള്ളവയാണ്..
കുട്ടികള്‍ കുറെ അടുത്തുവന്നാല്‍ അവരെയും അതുപോലെ കൊണ്ടു നടന്നു എന്നിരിക്കും..
ഇരുപത്തിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിമൂന്നു കിലോവരെ തൂക്കവും വയ്ക്കും..
എന്തെങ്കിലും പരിചയമില്ലാത്തത് കണ്ടാല്‍ കുരയ്ക്കുന്ന ഇവയെ കാവലിനായി വളര്‍ത്താം എങ്കിലും രക്ഷയ്ക്ക് എന്ന ഉദ്ദേശത്തില്‍ വളര്‍ത്താന്‍ ആവില്ല..
എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഈ ബ്രിട്ടീഷ്കാരനായ നായയ്ക്ക് പതിനഞ്ച് വയസ്സ് വരെ ആയുസ്സുണ്ട്..ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..
"ഹെര്‍ഡിംഗ്"ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
2 comments:
Deepak
Very good posts ,really good .
Arun
thanks bhaai..come again
Post a Comment