പൊതുവെ ശാന്തനായ ഈയിനം നായയെ കണ്ടാല്‍ പട്ടിയെക്കാള്‍ രോമം വടിച്ച ആടിനോടാണ് സാമ്യം.പ്രശ്നം ഉണ്ടാക്കിയാല്‍ ദേഷ്യക്കാരനായ ഇവ പൊതുവെ എല്ലാവരോടും സ്നേഹത്തോടെ ഇടപെടാന്‍ മിടുക്കനാണ്.ഇവയുടെ വാല്‍ രോമമില്ലാത്തതും വടിപോലെ നില്‍ക്കുന്നതുമാണ്..പൂച്ചയുടെയും മറ്റും പിന്നാലെ വളരെവേഗം ഓടാന്‍ ഇഷ്ടപ്പെടുന്ന ഇനമാണിത്.
റൊത്ബറി ടെറിയര്‍,ജിപ്സി ഡോഗ്,നോര്‍തംബര്‍ ലാന്‍ഡ് ഫോക്സ് ടെറിയര്‍, റോഡ്ബറി എന്നും പേരുണ്ട്.
പതിനേഴര ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ പതിനൊന്നു കിലോവരെ ഭാരവും വയ്ക്കും..
രോമം ഇവയുടെ അധികം പോഴിയാറില്ല എങ്കിലും ഇടയ്ക്കിടെ വെട്ടിവിടണം.വീട്ടിലുള്ള മറ്റു പട്ടികളോടും കുട്ടികളോടും വളരെ നന്നായി പെരുമാറുന്ന ഇനമാണ്.
പൊതുവെ കാവലിനായി വളര്‍ത്താവുന്ന ഇനമാണ്.പക്ഷെ രക്ഷയ്ക്ക് പറ്റിയ ഇനം അല്ല..
ബ്രിട്ടീഷ്കാരനായ പതിനാലു വയസ്സുവരെ ആയുസ്സും ഇവയുടെ ഒരുപ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുഞ്ഞുങ്ങള്‍ വരെയും ഉണ്ടായിരിക്കും..
"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment