ഏറ്റവും മികച്ച വെട്ടനായകളില്‍ ഒന്നായ കൂന്‍ഹൗണ്ട് പൊതുവെ റാകൂന്‍,കരടി,കാട്ടുപൂച്ച ഇവയുടെ നായട്ടിനായാണ് സാധാരണ ഗതിയില്‍ തന്‍റെ പ്രാഗത്ഭ്യം കാണിക്കുന്നത്.രാത്രിയില്‍ സഞ്ചരിക്കുന്ന ജീവികളെ മണം പിടിച്ചു കണ്ടെത്തുകയാണ് ഇവയുടെ രീതി.
ഇവയുടെ മണം പിടിക്കാനുള്ള കഴിവ് അസാധാരണം ആണ്.പൊതുവെ എല്ലാവരോടും നന്നായി ഇടപെടാന്‍ മിടുക്കനാണ്.ഇവയെ ആരും ഡോഗ് ഷോയ്ക്ക് വേണ്ടി വളര്‍ത്താറില്ല.. ചിലപ്പോള്‍ വളരെ ഉച്ചത്തില്‍ ഒരിയിടാരുണ്ട്..എന്തെങ്കിലും ഇരയെ കണ്ടാല്‍ ഒരിയിടുന്നത് വേറെ ശബ്ത്തില്‍ ആണ്.. നല്ല ഉടമയ്ക്ക് അത് രണ്ടും തിരിച്ചറിയാന്‍ കഴിവുണ്ടാകണം..
പക്ഷെ ഇടയ്ക്കിടെ ഓരോ ജീവികളുടെ മണം പിടിച്ചു ഒരിയിടുന്നത് ചിലപ്പോള്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്കും അയല്‍വാസികള്‍ക്കും അല്പം ബുദ്ധിമുട്ടുണ്ടാക്കും..
അമേരിക്കന്‍ ബ്ലാക്ക് ആന്‍ഡ് ടാന്‍ കൂന്‍ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിഏഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഏഴ് കിലോ വരെ ഭാരവും ഉണ്ടാകാറുണ്ട്.
അല്പം സൌമ്യനായത് കൊണ്ടു രക്ഷയ്ക്കായി വളര്‍ത്താന്‍ പറ്റിയ ഇനമല്ലെങ്കിലും കാവലിനു പറ്റിയ ഇനം ആണ്..
ഒരു നല്ല വേട്ടക്കാരന് പറ്റിയ ഇനമായ ഇവയെ വെറുതെ വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേരുന്ന ഇനമല്ല..
പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ഏഴുമുതല്‍ എട്ടു കുട്ടികള്‍ ഉണ്ടാവാറുണ്ട്.
"ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment