കണ്ടാല്‍ ഒരു സന്യാസിപട്ടി എന്ന് തോന്നുന്നവിധം മുടിയും താടിയുമുള്ള ഇവന്‍ വെറുതെ ഇരിക്കുവാന്‍ ഇഷ്ടമില്ലാത്ത ഇനം ആണ്.എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്ന ഇവയുടെ രോമങ്ങള്‍ വളരെ നീളമേറിയതാണ്.
ചെറുപ്പത്തില്‍ വെള്ളയും കറപ്പും കലര്‍ന്ന നിറം പിന്നീട് ചാരനിറം ആവാറുണ്ട്..താരതമ്യേന വലിയ ഇനം നായ ആയ ഇവന്‍ യുറോപ്പിലെ ഏറ്റവും പ്രാചീനമായ ഇനങ്ങളില്‍ ഒന്നാണ്..ആട്ടിന്‍കൂട്ടങ്ങളെ കൊണ്ടുനടക്കാനുള്ള ഇവന്‍റെ കഴിവ് പ്രസിദ്ധമാണെങ്കിലും ചിലപ്പോഴൊക്കെ വീട്ടിലുള്ള കുട്ടികളെയും അപ്രകാരം നിയന്ത്രിക്കുന്നത് കാണാം..പക്ഷെ കുട്ടികളോടും വീട്ടിലുള്ളവരോടും പൊതുവെ വളരെ മാന്യമായി പെരുമാറാനുള്ള ഇവന്‍റെ കഴിവില്‍ ഇവ നമ്മുടെ അരുമയാവാന്‍ അധികം സമയം വേണ്ട..
ബിയെര്‍ടി,ഹൈരി മ്യൂട് കോളി, ഹൈലാന്‍ഡ് കോളി, ലോഷ് കോളി,മൌണ്ടെന്‍ സ്കോച്ച് കോളി, ഓള്‍ഡ് വെല്‍ഷ് ഗ്രേ ഷീപ്പ് ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിരണ്ട് ഇഞ്ച് ഉയരം വയ്ക്കുന്ന ഇവയ്ക്ക് ഇരുപത്തിഎട്ടു കിലോവരെ തൂക്കവും വയ്ക്കാറുണ്ട്.
കാവലിനായി ഉപയോഗിക്കാമെങ്കിലും രക്ഷയ്ക്കായി പറ്റുന്ന ഇനം അല്ല..പൊതുവെ നാണക്കാരന്‍ അല്ലെങ്കിലും അക്രമിയും അല്ല..
സ്കോട്ട്ലണ്ടുകാരനായ ഇവനെ വളര്‍ത്തുന്നവര്‍ നല്ലപോലെ സമയം ഇവയുടെ പരിശീലനത്തിനും,പരിചരണത്തിനും,വ്യായാമത്തിന് മായി ചിലവിടേണ്ടി വരും.
പതിനഞ്ച് മുതല്‍ പതിനാറ് വര്‍ഷം ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment