Saturday, December 20, 2008

61.ബോര്‍ഡര്‍ ടെറിയര്‍ (Border Terrier)

വളരെ അനുസരണയുള്ള ഈ ടെറിയര്‍ സ്കോട്ട്ലണ്ടിന്‍റെയും ഇംഗ്ലണ്ട്ന്‍റെയും അതിര്‍ത്തി പ്രദേശത്ത്നിന്നാണ് വരുന്നത്.മറ്റു ടെറിയര്‍ നായകളെ പോലെ ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഇവ മറ്റുനായകളോടും കുട്ടികളോടും വളരെനന്നായി ഇടപെടും.

കൊക്കെറ്റ്ഡെല്‍ ടെറിയര്‍,റീഡ് വാട്ടര്‍ ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.

പത്തിഞ്ച് മാത്രം ഉയരം വയ്ക്കുന്ന ഇവയ്ക്കു എട്ടുകിലോയില്‍ താഴെമാത്രമേ ഭാരം വയ്ക്കൂ.

അധികം നേരത്തേക്ക് തനിച്ചു വിട്ടാല്‍ ചിലപ്പോള്‍ നിലത്തു കുഴിക്കുകയും വെറുതെ നിന്നു കുരയ്ക്കുകയും ചെയ്തു എന്നും വരാം.

പരിശീലനം കൊടുത്താല്‍ ചെറിയ ഇനംമൃഗം മൃഗങ്ങളെ വേട്ടയാടാന്‍ ഇവയെ ഉപയോഗിക്കാം.കാവലിനായി ഇവയെ വളര്‍ത്താം..ആ ജോലി നന്നായി ചെയ്യും.പക്ഷെ ഇവയുടെ ഏവരോടും സ്നേഹിക്കുന്ന സ്വഭാവം കാരണം ഇവയെ ഒരു രക്ഷയ്ക്കായി ഉപയോഗിക്കുന്ന നായയായി വളര്‍ത്താന്‍ ആവില്ല..

പന്ത്രണ്ടു വയസ്സില്‍ കൂടുതല്‍ ഇവ ജീവിക്കാറുണ്ട്.. ഇവയുടെ ഒരു പ്രസവത്തില്‍ മൂന്ന് മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..

"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

4 comments:

നമ്മൂടെ ലോകം said...

ഒരു കാടന്‍ സായിപ്പിന്റെ ലൂക്ക് ഉണ്ട് ഇവനെ കണ്ടാല്‍- ഇല്ല്യേ?

നമ്മൂടെ ലോകം said...

ഒരു കാടന്‍ സായിപ്പിന്റെ ലൂക്ക് ഉണ്ട് ഇവനെ കണ്ടാല്‍- ഇല്ല്യേ?

shajkumar said...

കോഴിയെ പിടിക്കാനും മിടുക്കനാ. ഉണ്ടായിരുന്നു എനിക്കും ഒരുത്തന്‍...

shajkumar said...

കോഴിയെ പിടിക്കാനും മിടുക്കനാ..എനിക്കും ഒരുത്തന്‍ ഉണ്ടായിരുന്നു..ഒരു സങ്കരന്‍..