ബോവീര്‍ ഡെസ് ഫ്ലാന്ദ്രസ് വളരെയേറെ പ്രത്യേകതകള്‍ ഉള്ള നല്ലയിനം ഹെര്‍ഡിംഗ് നായയാണ്.. ശരാശരിയില്‍ കവിഞ്ഞ വലിപ്പവും ആരോഗ്യവും ഉള്ള ഇവയുടെ രോമം നീണ്ടതും മിനുസം അല്ലാത്തതും ആണ്..വളരെയേറെ ബുദ്ധിയും ആരോഗ്യവും ഉള്ള ഇവയ്ക്കു തന്‍റെ സംരക്ഷണയില്‍ ഉള്ള മൃഗങ്ങളുടെ നേരെ വരുന്ന ആക്രമണം തിരിച്ചറിയാനും അവയെ രക്ഷികാനും അറിയാം..
ബെല്‍ജിയത്തില്‍ പോലീസില്‍ മാത്രമല്ല അന്ധന്മാരെ ഗൈഡ് ചെയ്തു കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഇവയെ ബെല്‍ജിയംകാര്‍ക്ക് വളരെ ഇഷ്ടം ആണ്.. ഉടമയ നന്നായി അനുസരിക്കുന്ന ഇവ സ്നേഹം പിടിച്ചുപറ്റാന്‍ അറിയുന്ന ഇനം ആണ്..
ബെല്‍ജിയം കാറ്റില്‍ ഡോഗ്, കൊയ് ഹോണ്ട്,ടുഷേര്‍ ദേ ബ്യുഫ്,വ്യുല്‍ ബാര്‍ഡ്,വ്ലാംസി കൊയ്ഹോണ്ട്, ഫ്ലാന്ദ്രസ് കാറ്റില്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്..
ഇരുപത്തിഎട്ടു ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്കു നാല്പത്തിഅഞ്ചു വരെ കിലോ ഭാരം വയ്ക്കും,.
കാവലിനായി നല്ല ഇനമായ ഇവ രക്ഷയ്ക്കായും തങ്ങളുടെ കഴിവ് തെളിയിക്കുന്ന ഇനമാണ്.. ശാന്തന്‍ എന്ന് തോന്നുമെങ്കിലും ആക്രമിക്കാന്‍ തുടങ്ങിയാല്‍ പിടിച്ചു മാറ്റാന്‍ പ്രയാസം ആണ്..
ബുദ്ധിയുണ്ടെങ്കിലും ചിലപ്പോള്‍ ചെറിയ അനുസരണകേട് കാട്ടാന്‍ സാധ്യത ഉള്ളതുകൊണ്ട് ചെറുപ്പത്തിലെ അനുസരണ പഠിപ്പിക്കണം..
പത്തുമുതല്‍ പന്ത്രണ്ട് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്..
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
3 comments:
ഈ വിവരങ്ങള്‍ക്ക് നന്ദി.....
ഹി..ഹി.കൊള്ളാം.നല്ല പട്ടി
അറിവ് പകര്‍ന്നു തന്നതിന് നന്ദി....
Post a Comment