ബെല്‍ജിയന്‍ ഇനങ്ങളില്‍ ഏറ്റവും ജനപ്രിയനായ ഇനമാണ് ഇവന്‍.സൌന്ദര്യം വേണ്ടുവോളം ഉള്ള ഇവന്‍റെ രോമം വളരെ നീളമേറിയതാണ്.
ഗ്രോനിന്‍ ഡെല്‍ എന്ന് പേരുള്ള ഇവയെ ചിയെന്‍ ദേ ബെര്‍ജേര്‍ ബെല്‍ഗേ എന്നും വിളിക്കും.
ഇടത്തരം വലിപ്പമുള്ള ഇവ പൊതുവെ കറുപ്പ് നിറമുള്ളവയാണ്. നന്നായി ഓടാനും,താന്‍ നോക്കുന്ന ആട്ടിന്‍ പറ്റത്തെ രക്ഷിക്കാനും ഇവ അതീവ സമര്‍ത്ഥന്‍ ആണ്,പൊതുവെ എല്ലാവരെയും അടുപ്പിക്കുന്ന ഇനം അല്ലെങ്കിലും സ്വന്തം വീട്ടിലുള്ളവരുടെ രക്ഷയ്ക്ക് ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ഇനം ആണ്.ഒരാളെ മാത്രമെ അനുസരിക്കൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ള ഇവയെ അല്പം പരിചയ സമ്പന്നനായ ഒരാള്‍ വളര്‍ത്തുന്നതാവും ബുദ്ധി..
ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഒമ്പത് കിലോവരെ ഭാരം വയ്ക്കും..
ഉടമയുടെ വിശ്വസ്തനും,ഉടമയുടെ കൂടെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവനുമായ ഇവ ഉടമ കൊടുക്കുന്ന ജോലി ചെയ്യാന്‍ തയ്യാറുള്ളവാനാണ്. പക്ഷെ കൂടുതല്‍ നേരം ആരും ഇവന്‍റെ അടുത്തില്ലെങ്കില്‍ ശ്രദ്ധ കിട്ടാന്‍ കുസൃതികള്‍ കാട്ടാനും ഇവ മടിയ്ക്കാറില്ല..കുട്ടികളെയും മറ്റു ജീവികളെയും അടുപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം..
രക്ഷയ്ക്കും കാവലിനായും വളര്‍ത്താന്‍ മികച്ച ഇനം ആണ്.ചെറുപ്പത്തിലേ ഇവയെ പരിശീലിപ്പിക്കുക..
പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment