ഇവ സ്വിസ് വംശജനാണ്.മൂന്നു കളര്‍ ഉള്ള രോമത്തോട് കൂടി വളരുന്ന ഇവ തണുപ്പ് പ്രദേശത്തിന് മാത്രം ചേരുന്ന ഇനം ആണ്..വളരെ വലിയ നായകളില്‍ ഒന്നായ ഇവ ചൂടും ഈര്‍പ്പം നിറഞ്ഞതുമായ കാലാവസ്ഥയ്ക്ക് ചേര്‍ന്ന ഇനമല്ല..പൊതുവെ നന്നായി പെരുമാറുന്ന ഇവയെ ഗ്രാമത്തില്‍ മാത്രമല്ല പട്ടണത്തിലും വളര്‍ത്താം..
പക്ഷെ ഇവയെ ഒരാള്‍ മാത്രം വളര്‍ത്തുന്നതാവും ഉത്തമം..അല്പം പ്രായമായ ശേഷം വേറെ ഒരാളെ അനുസരിക്കാന്‍ അല്പം വിമുഖത ഇവ കാട്ടാറുണ്ട്..വീടിനോടും വീട്ടുകാരോടും കൂറുള്ള ഇവ അത്യാവശ്യം ഓടാനും ചാടാനുമുള്ള സ്ഥലം ആവശ്യമുള്ള ഇനമാണ്..
ബര്‍ണര്‍ സെന്നേന്‍ ഹൗണ്ട്,ബെര്‍ണീസ് കാറ്റില്‍ ഡോഗ്,ബോവിര്‍ ബെര്‍ണോയിസ് എന്നും ഇവയ്ക്ക് പേരുണ്ട്..
ഇരുപത്തിഏഴര ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ നാല്‍പത്തിഎട്ടുകിലോ വരെ ഭാരംവയ്ക്കുന്ന ഇനമാണ്.
കുട്ടികളെ ഇഷ്ടമുള്ളവ ആണെങ്കിലും അറിയാതെ കുട്ടികളെ തട്ടിയിടും എന്നതുകൊണ്ട് അല്പം സൂക്ഷിക്കണം.
കാവലിനായി വളര്‍ത്തുന്ന ഇവ ആകാര്യത്തില്‍ വളരെ സമര്‍ത്ഥനാണ്..രക്ഷയ്ക്ക് ശരാശരി മുതല്‍ നല്ല മിടുക്കുവരെ കാട്ടാറുണ്ട്..
നല്ല അനുസരണയും ബുദ്ധി ശക്തിയും ഉള്ള ഇവയ്ക്ക് വ്യായാമം അത്യാവശ്യമാണ്..അതോടൊപ്പം ഇവയുടെ രോമം പൊഴിയുന്നത് കൊണ്ടു ഇടയ്ക്കിടെ ചീകി കൊടുക്കണം..
പത്തു വയസ്സ് വരെ ആയുസുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ പത്തു വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്..
"വര്‍ക്കിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്,
No comments:
Post a Comment