ഈ ഫ്രഞ്ച്കാരന്‍ നായയെ ഫ്രാന്‍സില്‍ വിളിക്കുന്നത് ബെയര്‍-സെ-പീ-കാര്‍ എന്നാണ്.. പിക്കാര്‍ഡി ഷെപ്പെട് എന്നറിയപ്പെടുന്ന ഇവ വളരെ അപൂര്‍വമായ ഇനം ആണ്.അമേരിക്കയിലും ചിലയിടത്ത് വളര്‍ത്തുന്ന ഇവ വളരെ കളിക്കാനും ജോലിചെയ്യാനും ഇഷ്ടപ്പെടുന്ന ഇനം ആണ്..പക്ഷെ കളിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ ഒരു ഗുണ്ടയെ പോലെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന് വരും.ഗ്രാമത്തില്‍ താമസിക്കുന്ന പരിചയസമ്പന്നനായ ഒരാളാവും ഇവയെ വളര്‍ത്താന്‍ നല്ലത്.. ഇവയുടെ കുരവളരെ എടുപ്പുള്ളതാണ്..
ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് മുപ്പത്തിരണ്ടു കിലോവരെ തൂക്കവും വയ്ക്കാറുണ്ട്..
കൂര്‍ത്ത ചെവിയുള്ള ഇവയുടെ രോമം ഏത് കാലവസ്ഥയെം ചെറുക്കാനുള്ള കഴിവുള്ളവയാണ്.വളരെപ്പെട്ടെന്നു കാര്യങ്ങള്‍ കാര്യങ്ങള്‍ പഠിയ്ക്കാന്‍ കഴിവുള്ള ഇവയ്ക്ക് വളരെ വ്യായാമം ആവശ്യമാണ്.
കാവലിനായും രക്ഷയ്ക്കായും വളര്‍ത്താമെങ്കിലും രണ്ടിലും ശരാശരി മിടുക്കെ ഇവയ്ക്ക്കാണൂ.
പൊതുവെ ആരോഗ്യശാലിയായ ഇവ പതിനാലുവയസ്സ് വരെ ജീവിച്ചിരിക്കാറുണ്ട്.


No comments:
Post a Comment