സുന്ദരനും ആരോഗ്യവാനും ആയ ഇവയെ ആഫ്രിക്കന്‍ ബാര്‍ക്കലെസ്സ് ഡോഗ് എന്നും വിളിക്കുന്നു..നല്ലൊരു വേട്ടക്കാരനായ ഈ ആഫ്രിക്കക്കാരന്‍ കുരയ്ക്കുകയില്ലെങ്കിലും മറ്റു ശബ്ദങ്ങള്‍ ഉണ്ടാക്കി ആളുകളുടെ ശ്രദ്ധ നേടാന്‍ മിടുക്കനാണ്..
നല്ല വേഗത്തില്‍ ഓടാന്‍ മിടുക്കനായ ഇവയുടെ വാല്‍ നന്നായി ചുരുണ്ടാതാണ്..എപ്പോഴും സ്വയം നക്കി വൃത്തിയാക്കുന്ന ഇവനെ മറ്റുനായുടെ പോലെയുള്ള ഗന്ധം ഇല്ല..
കോംഗോ ഡോഗ്,കോംഗോ ബുഷ് ഡോഗ്,കോംഗോ ടെറിയര്‍,ബോങ്കോ ഡോഗ്,ആഫ്രിക്കന്‍ ബാര്‍ക്കലെസ്സ് ഡോഗ്,ആഫ്രിക്കന്‍ ബുഷ് ഡോഗ്, സണ്ടേ ഡോഗ്,ബെല്‍ജിയന്‍ കോംഗോ ഡോഗ്,ന്യാം ന്യാം ടെറിയര്‍ എന്നും പേരുണ്ട്.
പതിനേഴ് ഇഞ്ചുവരെ ഉയരം വയ്ക്കുന്ന ഇവ പതിനൊന്നു കിലോ വരെ ഭാരവും വയ്ക്കും,
കുരയ്ക്കുകയില്ലെങ്കിലും നല്ലൊരു കാവല്‍ക്കാരന്‍ ആണിവ..ഇവ കുരയ്ക്കാത്തതിനാല്‍ അപരിചിതര്‍ അടുത്ത് ചെല്ലാതിരിക്കുകയാവും ബുദ്ധി..എന്നാല്‍ ഇവയുടെ വലിപ്പം കുറവായതിനാല്‍ രക്ഷയ്ക്ക് വേണ്ടി വളര്‍ത്താനാവില്ല..
പതിനാലു വര്‍ഷം വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്..
"
ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
No comments:
Post a Comment