"ഹഷ് പപ്പി" ഡോഗ് എന്നറിയപ്പെടുന്ന ഇവയുടെ തല ബ്ലഡ് ഹൌണ്ടിനെ പോലെയും,ഉടല്‍ ഡാഷ് ഹൌണ്ടിനെ പോലെയും ആണ്.ഉയരം കുറഞ്ഞത് അല്ലെങ്കില്‍ കുള്ളന്‍ എന്നര്‍ത്ഥം വരുന്ന "ബാസ്" എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ബാസ്സറ്റ് എന്ന പേരു ഈ ഫ്രാന്‍സ്കാരന്‍ നായയ്ക്ക് കിട്ടിയത്.ഉയരക്കുറവെങ്കിലും ഉറപ്പുള്ള അസ്ഥിയും ശരീരവും ഇവയ്ക്കുണ്ട്.
ഇവയുടെ തൊലി അയവുള്ളതും തൂങ്ങിക്കിടക്കുന്നതുമാണ്.അതേപോലെ നീളമുള്ളതും മടങ്ങിതൂങ്ങിക്കിടക്കുന്നതുമായ കണ്‍പോളയും,ചെവിയുമാണ് ഇവയ്ക്കുള്ളത്.വീട്ടില്‍ വളര്‍ത്താന്‍ നല്ല ഇനമായ ഇവ ചിലപ്പോള്‍ മൂശട്ടക്കാരന്‍ ആണെങ്കിലും പ്രശ്നക്കാരന്‍ അല്ല..പ്രത്യേക രീതിയില്‍ ഉള്ള കുരയാണിവയുടെ.ചിലപ്പോള്‍ മോങ്ങുകയും ചെയ്യുന്ന ഇവയുടെ മണം പിടിക്കാനുള്ള ശേഷി അപാരമാണ്.
ഓടി ചെന്നു ഇരയെപ്പിടിക്കാനുള്ള ശേഷി ഇല്ലെങ്കിലും മണത്തുചെന്നു അവയെ കണ്ടെത്താനുള്ള പ്രത്യേകശേഷി പ്രശംസനീയം തന്നെ.സത്യത്തില്‍ കുറിയകാലുള്ള ഒരു വലിയപട്ടിയാണ് ബാസ്സറ്റ് ഹൗണ്ട്.
പതിനഞ്ച് ഇഞ്ച് വരെയേ ഉയരം വരൂ എങ്കിലും മുപ്പതു കിലോ വരെ ഭാരം വയ്ക്കും,..
കുട്ടികളോടെ വളരെ നന്നായി പെരുമാറുന്ന ഇവ മറ്റുള്ളവരോടും നന്നായി ഇടപെടും.മറ്റു മൃഗങ്ങളുടെ (പ്രത്യേകിച്ച് മാന്‍,മുയല്‍ മുതലായ) മണം കിട്ടിയാല്‍ ചിലപ്പോള്‍ അല്പം ദേഷ്യക്കാരന്‍ ആവും.കാവലിനു നല്ല ഇനമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്തുവാന്‍ കൊള്ളില്ല..
പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവ പത്തു മുതല്‍ പതിമൂന്നു വയസ്സുവരെ ആയുസ്സുള്ളവയാണ്.ഇവയുടെ ഒരു പ്രസവത്തില്‍ എട്ടുമുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.
"ഹൗണ്ട്" ഗ്രൂപ്പില്‍ ആണ് ഇവയെ പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment