Thursday, December 11, 2008

56.ബ്ലഡ് ഹൗണ്ട്(Blood Hound)

ചുക്കി ചുളിഞ്ഞ മുഖമുള്ള ശക്തനായ ഈ ഇനം വളരെ നന്നായി എല്ലാവരോടും പെരുമാറും എന്നതുമാത്രമല്ല വളരെ ശാന്തനായി വീട്ടില്‍ കിടക്കുമെന്നതും ഒരു പ്രത്യേകതയാണ്. പൊതുവെ വൃത്തിയുള്ള ഇനമായ ഇവ മിക്കപ്പോഴും വീട്ടിനുള്ളില്‍ ഉമിനീര്‍ ഒലിപ്പിക്കും എന്നതൊഴിച്ചാല്‍ യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല.

മണം പിടിക്കാനുക്കാനുള്ള ഇവയുടെ അസാധാരണമായ ശേഷിമൂലം ഇവയെ ലോകത്തിന്‍റെ പലഭാഗത്തും പോലീസിലും പട്ടാളത്തിലും ഉപയോഗിക്കാറുണ്ട്..മണം പിടിച്ചു ഇരയെ കണ്ടെത്തിയാല്‍ അവയെ ആക്രമിക്കില്ല എന്നത് പോലീസില്‍ ഇവയെ ഉപയോഗിക്കാന്‍ മറ്റൊരു പ്രധാന കാരണം കൂടിയാവുന്നു..

വീടിനു വെളിയില്‍ ഒരു പക്ഷെ ചാടിമറിയുമെങ്കിലും വീടിനുള്ളില്‍ വളരെ ശാന്തനായി മാത്രമെ പെരുമാറൂ.. മനുഷ്യന്‍റെ നാപ്പതു ഇരട്ടി മണം പിടിക്കാനുള്ള കഴിവ് ഈയിനത്തിനുണ്ട്..

സെന്‍റ്.ഹുബര്‍ട്ട്സ് ഹൗണ്ട്, ചിയെന്‍ ടെ സൈന്റ് ഹുബര്‍ട്ട്സ് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിഏഴ് ഇഞ്ച് വരെ ഉയരംവയ്ക്കുന്ന ഇവയ്ക്കു അമ്പത് കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്.

ചിലപ്പോള്‍ പരിശീലനം അല്പം പ്രയാസം ആവും..ലോകത്തില്‍ മണം പിടിക്കാന്‍ ഏറ്റവും നല്ല ഇനമായ ഇവയെ മണം പിടിച്ചു പോകുന്നതില്‍ നിന്നു തിരികെ വിളിച്ചാല്‍ ചിലപ്പോള്‍ തിരികെ വരാതെ മണത്തിനു പിന്നാലെ പോകും എന്നൊരു പ്രശ്നവും ഉണ്ട്.. പൊതുവെ വീടിനുള്ളില്‍ അനുസരണകാരനായഇവ വീടിനു വെളിയില്‍ അല്പം അനുസരണക്കേട്‌ കാട്ടുന്ന സ്വഭാവം ഉണ്ട്.

പട്ടികളോടും കുട്ടികളോടും വളരെ മാന്യമായി ഇടപെടുന്ന ഇനമാണിവ..കാവലിനു പറ്റിയ ഇനം ആണെങ്കിലും രക്ഷയ്ക്കായി ഏറ്റവും മോശമായ ഇനമാണിവ..മൂശട്ടക്കാരനായ ഇവ അനുസരണക്കെടിനു പേരുകേട്ട ഇനമാണ്..അതുകൊണ്ട് തന്നെ ട്രൈയിനിംഗ് കൊടുക്കല്‍ അല്പം ദുഷ്കരം ആവും.

പതിനൊന്നു വയസ്സുവരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ഏഴ് മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടായേക്കാം.

ബെല്‍ജിയം കാരനായ ഇവനെ "ഹൗണ്ട്"ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്.

2 comments:

നവരുചിയന്‍ said...

"വീടിനു വെളിയില്‍ ഒരു പക്ഷെ ചാടിമറിയുമെങ്കിലും വീടിനു വെളിയില്‍ വളരെ ശാന്തനായി മാത്രമെ പെരുമാറൂ"

ഇതു മനസിലായില്ല ...... :)

ഓടോ : ദിവസവും ഈ ബ്ലോഗ്ഗില്‍ വരാര്‍ ഉണ്ട് ..പക്ഷെ കമന്റ് പറയാന്‍ ഒന്നും ഇല്ലാത്തതു കൊണ്ടു മിണ്ടാതെ ഇരികുന്നതാണ്.

ദീപക് രാജ്|Deepak Raj said...

പ്രിയ നവരുചിയന്‍

സുഹൃത്തേ വളരെ നന്ദി.. ഒരു തെറ്റ് പറ്റിയതാണ്...വീട്ടിനുള്ളില്‍ എന്നത് വീണ്ടും വീടിനുള്ളില്‍ എന്ന് ആവര്‍ത്തിച്ചു പോയി..
ഇത്തരം തെറ്റുകള്‍ വീണ്ടും ശ്രദ്ധയില്‍ പെടുമ്പോള്‍ ചൂണ്ടി കാണിക്കുമല്ലോ..

സത്യത്തില്‍ ലോകത്തുള്ള സകല നായകളെയും പട്ടി ആല്‍ഫബെറ്റിക്കള്‍ ഓര്‍ഡറില്‍ ഒരു ബ്ലോഗ് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം..

അതുപോലെ ഇന്ത്യയിലെ മുഴുവന്‍ നായകളെയും പറ്റി പ്രതിപാദിക്കുന്ന ഒരു ബ്ലോഗ് എഴുതി കഴിഞ്ഞിരിക്കുന്നു.. അതില്‍ എല്ലാ നായകളുടെയും പേരുണ്ടെങ്കിലും ചിലതില്‍ വിശദീകരണങ്ങളോ കിട്ടിയിട്ടില്ല..അതിന്‍റെയും പണിപ്പുരയില്‍ ആണ്..
ഇനിയും ഈവഴി വരിക..
നന്ദി..

സ്നേഹത്തോടെ
ദീപക് രാജ്