വളരെ വെത്യേസ്തനായ ഈ ഇറ്റാലിയന്‍ നായ ഇറ്റലിയില്‍ അല്ലാതെ പുറമെ വളരെ അപൂര്‍വമായി മാത്രമെ കാണപ്പെടുന്നുള്ളൂ.സത്യത്തില്‍ ഇറ്റലിയില്‍ പോലും ഇവയുടെ വംശം കുറവാണ്.വളരെ നീണ്ട ഇവയുടെ രോമം ജടപിടിക്കുകയാണ് പതിവ്..
പക്ഷെ ഇവ മനുഷ്യരില്‍ അലെര്‍ജി ഉണ്ടാക്കുന്നില്ല..ധൈര്യശാലിയാ ഇവന്‍ പൊതുവെ ആട്ടിന്‍പറ്റങ്ങളെ നോക്കാനാണ് ഉപയോഗപ്പെടുന്നത്..
ഇരുപത്തിഅഞ്ചര ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഒമ്പത് കിലോവരെ തൂക്കം വയ്ക്കും..
വളരെ കട്ടിയുള്ള ഇവയുടെ ജടയില്‍ മറ്റു നായകള്‍ കടിച്ചാലും സാധാരണ ഇവയ്ക്കൊന്നും പറ്റില്ല..കാവലിനായോ രക്ഷയ്ക്കായോ ശരാശരി മാത്രം ഉപയോഗപ്പെടുത്താവുന്ന ഇനം ആണ്.ഒരിക്കലും ഭയപ്പെടുത്തി ഇവയെ അനുസരിപ്പിക്കാന്‍ കഴിയില്ല..ഒരു സുഹൃത്തായി മയത്തില്‍ പറയുകയേ നിവൃത്തിയുള്ളൂ.
പൊതുവെ അസുഖങ്ങള്‍ ഒന്നും വരാത്ത ഇവ സാധാരണ ഗതിയില്‍ പതിനഞ്ച് വയസ്സ് വരെ ജീവിക്കുന്നവയാണ്.ഇവയുടെ ഒരു പ്രസവത്തില്‍ ആറുമുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവുറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
2 comments:
ഭയങ്കരനാണല്ലോ..!!
അതെ സ്മിത....ഇവന്‍ ഭയങ്കരന്‍ തന്നെ...ഇനിയും വരാനുണ്ട് വേറെ മുന്നോറോളം വില്ലന്മാര്‍..
Post a Comment