
ഇത് പൂഡില്‍ ഇംഗ്ലീഷ് ബുള്‍ഡോഗ് എന്നിവയുടെ സങ്കരയിനമാണ്. പൂഡിലിന്റെയോ ഇംഗ്ലീഷ് ബുള്ഡോഗിന്റെയോ സ്വഭാവമോ രൂപഗുണങ്ങളോ പ്രകടിപ്പിച്ചു എന്ന് വരാം. ഈയിനത്തെ മിക്ക കേന്നേല്‍ ക്ലബുകളും ഇതുവരെ അംഗീകരിച്ചിട്ടില്ല.


ഡോബര്മാന് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോബര്മാന് പിഞ്ചര്‍ ജര്മ്മന്കാരന് ആണ്. എല്ലാ ജര്‍മ്മന്‍ നായകളെയും പോലെ സമര്‍ത്ഥനായ ഇവയും തങ്ങളുടെ ജോലി ഫലപ്രദമായി ചെയ്തുതീര്ക്കാന് കഴിവുള്ള ഇനമാണ്. എന്നാല്‍ ചില നായകള്‍ അല്പം നാണം കുണുങ്ങി സ്വഭാവം കാനിക്കുമെന്നാലും പരിശീലനത്തിലൂടെ പൂര്‍ണമായും അതുമാറ്റിയെടുക്കാം.
തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഈ കാട്ടുപട്ടിയ്ക്കു ഇന്ത്യന്‍ ചെന്നായകളോട് സാമ്യം ഉണ്ടെങ്കിലും ആസ്ട്രേലിയന്‍ വംശജന് എന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ ആസ്ട്രേലിയയില്‍ ധാരാളം കാണപ്പെടുന്ന ഇവയെ മറ്റു ചില ഏഷ്യന്‍ രാജ്യത്തെ കാടുകളിലും കാണപ്പെടുന്നു.
സ്നേഹമുള്ളയിനം ആണെങ്കിലും അല്പം വഴക്കാളി ആയതിനാല്‍ അത് സഹിക്കാന്‍ കഴിയുന്നവര്‍ വളര്‍ത്തുന്നതാവും ഉചിതം. ടെറിയര്‍ ബ്രീഡുകളുടെ തനിസ്വഭാവം ചിലപ്പോള്‍ കാട്ടുമെന്ന് സാരം. നന്നായി കളിക്കാനും ഓടി നടക്കാനും ഇഷ്ടപെടുന്ന ഇവ ചിലപ്പോള്‍ പൂന്തോട്ടത്തിലും മുറ്റത്തും മറ്റും കുഴിമാന്തിയെന്നും വരും.
കണ്ടാല്‍ തന്നെ ഒരു പ്രത്യേകത തോന്നിക്കുന്ന ഇവയുടെ വെളുപ്പില്‍ ഉള്ള കറുപ്പ് പുള്ളികള്‍ തന്നെയാണ് ഇവയുടെ അടയാളവും. ഉടമയോട് നല്ല അടുപ്പം കാട്ടുന്ന ഇവ നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്. അതുകൊണ്ടുതന്നെ ഇവയെ വളര്‍ത്തുന്നവര്‍ ഇവയുടെ ഈ സ്വഭാവം മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും.
ജര്മ്മന്കാരന് ആണെങ്കിലും ഭാരതത്തില്‍ വളരെ പ്രിയങ്കരനായ ഈയിനം വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന നല്ലയിനം നായകളിലൊന്നാണ്. അപരിചിതരോട് അത്ര പ്രിയംകാട്ടാത്ത ഡാഷ് നന്നായി കുരയ്ക്കുന്നയിനമാണ്. കുറിയകാലുകളും നീണ്ടശരീരവുമുള്ള ഡാഷ് രോമത്തിന്റെ പ്രത്യേകതയനുസരിച്ച് മൂന്നു തരത്തിലും ഇവയുടെ ഓരോയിനത്തിലും സ്റ്റാന്‍ഡേര്‍ഡ്, മിനിയേച്ചര്‍ എന്നിങ്ങനെ വലിപ്പത്തിനനുസരിച്ച് വര്‍ഗ്ഗീകരിച്ചിരിക്കുന്നു. അങ്ങനെ ആകെ ആറുതരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളതും, പരുക്കനായതും ഒപ്പം നീണ്ട രോമങ്ങള്‍ ഉള്ളതുമായി മൂന്നു തരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളയിനംഡാഷ് സങ്കരയിനമല്ല. എന്നാല്‍ മറ്റുതരത്തില്‍ ഉള്ള ഡാഷ് സ്പാനിയേല്‍, പിഞ്ചര്‍, ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ തുടങ്ങിയവയോട് ക്രോസ് ചെയ്തയിനമാണ്.
കുട്ടികളോടും പ്രായമുള്ളവരോടും വളരെ അടുപ്പം കാട്ടുന്ന ഈ ചെറിയയിനം നായ മഡഗാസ്കര്‍കാരനാണ്. ഇപ്പോഴും കളിച്ചു പ്രസരിപ്പോടെ നടക്കുന്ന ഈ ഇനത്തിനു വിപണിയില്‍ നല്ല വിലയുമുണ്ട്. വെള്ള നിറത്തിലും വെള്ളയില്‍ ചാര നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പുള്ളിയോട് കൂടിയോ ചിലപ്പോള്‍ ചാരനിരത്തിലോ, കറുത്തനിറത്തിലോ ഇവ ലഭ്യമാണ്. അധികം രോമം പൊഴിയാത്ത ഇവ വട്ടം കറങ്ങി നടക്കാനും വാലില്‍ പിടിച്ചു കളിക്കാനും ഇഷ്ടമുള്ള പ്രകൃതക്കാരനാണ്. മഡഗാസ്കര്‍ സമ്പന്മാരുടെ ചിഹ്നമായിരുന്ന ഇവ ഇന്ന് സാധാരണക്കാരും ധാരാളം വളര്‍ത്തുന്ന ഇനമാണ്.
ബ്രിട്ടനിലെ സ്കോട്ട്ലാന്‍ഡ് കാരനായ ഈ നായ കാഴ്ചയില്‍ വളരെ സുന്ദരനാണ്.സ്കോട്ടിഷ് കോളിയെന്നും അറിയപ്പെടുന്ന ഇവയുടെ മിനുസമുള്ളതും അല്പം പരുക്കനായതുമായ രോമത്തോട് കൂടിയ ഇനങ്ങള്‍ ലഭ്യമാണ്. എങ്കിലും പരുക്കനായ രോമത്തോടുകൂടിയ കൊളികള്‍ പൊതുവേ ചുറുചുറുക്ക് കൂടിയ ഇനമായതിനാല്‍ കൂടുതല്‍ ആളുകളും മിനുസരോമക്കാരനെക്കാള്‍ കൂടുതല്‍ പരുക്കന്‍ രോമത്തോട് കൂടിയ കോളിയെ ആണ് വാങ്ങാന്‍ താല്പര്യം കാട്ടാറ്.ഉടമയോട് വലിയ വിശ്വസ്തനായ ഇവ വീട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങാന്‍ വളരെ ഇഷ്ടമുള്ളയിനമാണ്. ഇടത്തരം വലിപ്പമുള്ള ഇവയുടെ മുഖം അല്പം കൂര്‍ത്തു നീളമുള്ളതാണ്.
ശരാശരിയില്‍ താഴെ വലിപ്പമുള്ള ഈ നായയുടെ ചെവി നീണ്ടു മടങ്ങിയതും മുറിച്ച വാലും മാത്രമല്ല ഉറപ്പുള്ള ശരീരവും ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ പുറം രോമങ്ങള്‍ നല്ല നീളമുള്ളതും മിനുസമേറിയതും അടിയിലെ രോമങ്ങള്‍ ഇടതൂര്‍ന്നതും ആണ്. പലനിറത്തിലുള്ള കോക്കറുകള്‍ ഉണ്ട് നെഞ്ചത്തും കഴുത്തിലും വെള്ളനിറമുള്ള കോക്കറുകളും ധാരാളമുണ്ട്.ചെറിയ അസുഖങ്ങള്‍ ഒക്കെയുണ്ടെങ്കിലും കളിക്കാനും ഒപ്പം കൂടാനും ചെറിയ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാന്‍ ഇവ മിടുക്കരാണ്.നല്ല ബുദ്ധിയുള്ളയിനമായ ഇവ കുട്ടികളോടും പ്രായമുള്ളവരോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.
കോക്കര്‍ സ്പ്പാനിയേല്‍, മിനിയേച്ചര്‍ പൂഡില്‍ എന്നിവയുടെ സങ്കരയിനമാണ് കോക്കാപ്പൂ.
ഇത് കവാലിയര്‍ കിംഗ് ചാള്‍സ് സ്പാനിയേല്‍, കോക്കര്‍ സ്പാനിയേല്‍ എന്നിവയുടെ സങ്കരയിനമാണ്. കിംഗ് കോക്കര്‍ എന്നും പേരുള്ള ഇവയെ അമേരിക്കന്‍ കാനൈന്‍ ഹൈബ്രിഡ് ക്ലബ് ഒഴികെ ഒരു ഇന്റര്‍നാഷനല്‍ കെന്നല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. പക്ഷെ വിപണിയില്‍ നല്ല ഡിമാന്ടും വിലയുമുണ്ട്.
സ്പാനിയേല്‍ ഇനത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന നായയാണ്. സൈന്റ്.ബര്‍നാഡിനോട് സാദൃശ്യമുള്ള ഈ കുറിയകാലുള്ള നായയുടെ തല നല്ല വലിപ്പമുള്ളതാണ്. അല്പം മടിയനാണെങ്കിലും വേട്ടയ്ക്ക് കൊണ്ടുപോയാല്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തയിനമാണ്. പ്രായമുള്ളവരോടും കുട്ടികളോടും വളരെ നന്നായി ഇടപഴകാനുള്ള ഇവന്റെ സ്വഭാവം പേര് കേട്ടതാണ്. ഒടിഞ്ഞു തൂങ്ങിയ നീണ്ട ചെവിയും അതിന്റെ അഗ്രത്തെ ചെമ്പന്‍ നിറവും ഇവന്റെ പ്രത്യേകതയാണ്.ചിലപ്പോഴൊക്കെ അധികം ആളുകളോട് ഇടപെടാതെ മാറിനില്‍ക്കുന്ന സ്വഭാവം ഉണ്ടെങ്കിലും പ്രശ്നക്കാരന്‍ അല്ല.
ഇറ്റലിയിലെ സിസിലിക്കാരനായ ഈ നായ പൊതുവേ അധികം വണ്ണം വയ്ക്കാത്ത നീണ്ടു കൂര്‍ത്ത ചെവിയോടും നീളം കുറഞ്ഞ മിനുക്കമുള്ള രോമത്തോടും കൂടിയ ഇനമാണ്. പൊതുവേ വീട്ടിനുള്ളില്‍ കഴിയാന്‍ ഇഷ്ടമില്ലാത്ത ഇവ വീടിനുവെളിയില്‍ കാവല്‍ കിടക്കാന്‍ വളരെ ഇഷ്ടമുള്ള നായയാണ്.
ചൈനക്കാരനായ ഈ സ്പിറ്റ്സ് ഇനത്തില്‍ പെട്ട നായ കാഴ്ചയില്‍ ഒരു കരടിയെപ്പോലെയിരിക്കും. പൊതുവേ അത്ര സൌമ്യനല്ലയെന്ന പേര് ദോഷം വാസ്തവമില്ലാത്തതല്ല. സ്വന്തം വീട്ടുകരോടല്ലാതെ എല്ലാവരും പരുക്കനായി പെരുമാറുന്ന ഇവന് കടിക്കാനും പിന്നിലല്ല. ഈ ദോഷം ചെറുപ്പത്തിലെ പരിശീലനത്തിലൂടെ മാറ്റിയെടുക്കന്നതാണ് നല്ലത്. കരിനാക്കനായ ഈ നായയുടെ ചെറിയ ചെവിയും വായടയ്ക്കുമ്പോള്‍ ദേഷ്യക്കാരന്‍ എന്ന് വിളിച്ചോതുന്ന മുഖവും നീളമേറിയ രോമങ്ങളും ആകര്‍ഷകം തന്നെ.ചൂടും ഈര്‍പ്പവുമുള്ള ട്രോപിക്കല്‍ കാലാവസ്ഥയ്ക്ക് ഒട്ടും യോജിക്കാത്ത ഈ നായ മിക്കപോഴും അത്തരം കാലാവസ്ഥയില്‍ ചത്തുപോകുക പതിവാണ്.
ചിഹ്വാഹയുടെയും ഡാഷ്ഹണ്ടിന്റെയും സങ്കരയിനമായ ഇവയെ ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. പക്ഷെ വിപണിയില്‍ സുലഭമായ ഇവ മിനിയേച്ചര്‍ വലിപ്പത്തിലും സ്റ്റാന്‍ഡേര്‍ഡ് വലിപ്പത്തിലും ലഭിക്കും. കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇവയെ പൊതുവേ നായവളര്‍ത്തുകാര്‍ക്ക് ഇഷ്ടമാണ്.
ഈ അമേരിക്കകാരന് നായ സ്ലെഡ്ജ് വലിക്കാനാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. അല്പം മടങ്ങിയ ചെവിയുള്ള ഇവ സൈബീരിയന്‍ ഹസ്കിയെക്കാളും അലാസ്കന്‍ മലമൂട്ടിനെക്കാളും ജോലി ചെയ്യാന്‍ സമര്ത്ഥന് ആണ്. ഒപ്പം ദീര്‍ഘനേരം ജോലിചെയ്യാനും അതിവേഗത്തില്‍ മഞ്ഞിലൂടെ ഓടാനും മിടുക്കന് തന്നെ. ഇടത്തരം മുതല്‍ നല്ലവലിപ്പം വരെ ഉള്ള നായകള്‍ ഉണ്ട്. ചിലതിന്റെ രോമങ്ങള്‍ ഇടത്തരം ആണെങ്കില്‍ ചിലതിന്റെ നല്ല നീളമുള്ളതും ആവാം.വാലില്‍ നല്ല രോമങ്ങള്‍ കാണും. അല്പം പരന്ന പാദങ്ങളും ഇവയുടെ പ്രത്യേകത തന്നെ.
ചൈനീസ് ഫൈറ്റിംഗ് ഡോഗ് എന്നും പേരുള്ള ഈ നായ ഏറ്റവും അപൂര്‍വമായ നായയായി ഗിന്നസ് ബുക്ക് ഓഫ് റിക്കോഡ്സില്‍ വന്നിരുന്നു. ഉടമസ്ഥനോട് കൂറ് പുലര്‍ത്തുന്നതില്‍ സമര്‍ത്ഥനായ ഈയിനം സാധാരണ ഗതിയില്‍ ലഭ്യമല്ലാത്തതിനാല്‍ വന്‍വിലയേറിയ ബ്രീഡ് കൂടിയാണ്.അല്പം വ്യസനവദനനായ ചുളിഞ്ഞ മുഖമുള്ള ഈ നായ ചിലപ്പോഴൊക്കെ മുന്‍ശുണ്ടികാരന്‍ ആയി പെരുമാറിയാലും വീട്ടുകാവലിനു മിടുക്കന് തന്നെ. അതിഥികളോട് അത്ര നല്ല സമീപനം കാണിക്കണമെന്നില്ല
ചൈനയിലെ ഫൂ ചോ പട്ടണക്കാരനായ ഈ നായയുടെ പേര് ആ പട്ടണത്തിന്റെ പേരില്‍ നിന്ന് തന്നെയാണ് ലഭിച്ചതെന്നു കരുതുന്നു. തലയുടെ സിംഹവുമായുള്ള ചെറിയ സാമ്യം മൂലം സിംഹത്തലയന്‍ നായയെന്നും ഇവന് പേരുണ്ട്. എണ്ണത്തില്‍ വളരെ കുറവും കിട്ടാനുള്ള ദൌര്‍ലഭ്യവും കാരണം ഇവയെ കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. ആരോഗ്യമുള്ള ശരീരവും അല്പം നീണ്ട എന്നാല്‍ അധികം മിനുസമില്ലാത്തതുമായ രോമവും ചെറിയ കൂര്‍ത്ത ചെവിയും അല്പം ചുരുണ്ട വാലും ഇവന്റെ പ്രത്യേകതയാണ്.
കുസൃതിക്കാരനായ ഈ നായ കുട്ടികളോടും ഉടമയോടും കളിക്കാന്‍ വളരെ ഇഷ്ടപ്പെടുന്ന സ്നേഹമുള്ള ഇനമാണ്.നീളമുള്ള രോമമുള്ളതും രോമമില്ലാതതുമായ ഇനമുണ്ടെങ്കിലും ഇവയുടെ സങ്കരമായ അതായത് തലയിലും വാലിലും മാത്രം രോമമുള്ളതുമായ നായകളും വളരെ പ്രചാരം നേടിയിട്ടുണ്ട്.ഭക്ഷണത്തിനു അല്പം ആക്രാന്തം കാണിക്കുന്ന ഇവ ഉടമകളെ കെട്ടിപ്പിടിച്ചു തൂങ്ങിക്കിടക്കുന്ന പ്രത്യേകതയിലൂടെ വളരെ പ്രശസ്തനാണ്.വീട്ടിലെ നായകളെയും മറ്റുജന്തുക്കളെയും വളരെ സൌഹൃദപരമായി കൂടെ കൂട്ടുന്ന ഇവ താരതമ്യേന പ്രശ്നക്കാരന്‍ അല്ല.
ലോകത്തിലെ ഏറ്റവും ചെറിയ നായയിനമായ ഇവ മെക്സിക്കോക്കാരന് ആണ്.ഇതേ പേരിലുള്ള സ്റ്റേറ്റും അവിടെയുണ്ട്. നീളമുള്ള രോമമുള്ളതും അത്രനീളമുള്ള രോമമില്ലാത്തതുമായ രണ്ടിനം ആണ് പൊതുവേ കാണുന്നത്. നേരത്തെ പരസ്പരം സങ്കരയിനത്തിനു വേണ്ടി പ്രജനനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല.
താറാവ് വളര്ത്തുകാരുടെ പ്രിയപ്പെട്ടയിനമായ ഇവ മണിക്കൂറുകളോളം വെള്ളത്തില്‍ നീന്താന്‍ കഴിവും ഇഷ്ടവും ഉള്ളയിനമാണ്.പരന്ന കാല്പാദങ്ങള് ഇവയെ നീന്താന്‍ സഹായിക്കുന്നു. കൂട്ടത്തിലെ ഓരോ താറാവിനേയും മറക്കാതെ എണ്ണം തെറ്റാതെ കൂട്ടത്തില്‍ തിരിച്ചെത്തിക്കാന്‍ ഇവ മിടുക്കനാണ്.ചെമ്പന്‍ കണ്ണും ആരോഗ്യമുള്ള ശരീരവും ഇവന്റെ പ്രത്യേകതയാണ്.വീട്ടുകാരോടും പ്രത്യേകിച്ച് ഉടമയോടും വളരെ വിശ്വസ്തനും സ്നേഹമുള്ളവനുമായ ഈ നായ അപരിചിതരോട് അല്പം അകല്‍ച്ചകാട്ടുകയും ചെയ്യും. അധികം അപരിചിതര്‍ ഇവയുടെ അടുത്ത് പോകാത്തതാവും നല്ലത്.
കുറിയ കാലുള്ള ഈ മിടുക്കന് നായയുടെ മടങ്ങിയ ചെവിയും നീണ്ട മുഖവും മുഖത്തെ രോമമവും പ്രത്യേകതയുള്ളതാണ്.ഇവയുടെ നീളമുള്ള രോമം വളരുന്തോറും നിറം മാരുന്നവയാണ്.ഇവയുടെ ജീനിലെ പ്രത്യേകതമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.സാധാരണ ടെറിയര്‍ നായകളെ പോലെ അധികം പിടിവാശിക്കാരന്‍ അല്ലാത്ത ഇവ എതുപ്രായത്തിലുള്ള ആളുകളോടും മറ്റു ജന്തുക്കളോടും നന്നായി പെരുമാറും.
മാസ്റ്റിഫ് ഇനത്തില്‍ പെട്ട ഈ വലിയ നായ പൊതുവേ ധൈര്യശാലിയും ഉടമയുടെ പ്രീയപ്പെട്ടവയും ആണ്.താന്‍ സംരക്ഷിക്കുന്ന ആട്ടിന്‍പറ്റത്തിനെയോ, പശുക്കളെയോ മറ്റു മൃഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ പൊരുതുന്ന ഇവ എതിരാളി എത്ര വലിയവന്‍ ആണെങ്കിലും പിന്മാറില്ല.പഴയ സോവിയറ്റ് യൂണിയന്‍കാരനായ ഈ നായ നായ പോരിനും പെരുകേട്ടവ തന്നെ.ഉടമയുടെ വിശ്വസ്തനായ ഈ ഇനം വീട്ടുകാവലിനും പെരുകേട്ടവ തന്നെ.
താരതമ്യേന ചെറിയയിനം നായയായ ഇവയുടെ അല്പം നീണ്ട മൂക്ക് കാരണം കിംഗ്സ് ചാള്‍സ് സ്പനിയെല്‍സ് ഇനത്തില്‍ നിന്നും അല്പം വെത്യാസം ഉണ്ട്.ഇംഗ്ലണ്ട് കാരനായ ഇവന് പൊതുവേ ശല്യക്കാരന് അല്ല.
ഇതൊരു ഹൈബ്രിഡ് സങ്കരയിനമാണ്.കവലിയര്‍ കിംഗ് ചാള്‍സ് സ്പാനിയേല്‍,ബിഷോന്‍ ഫ്രീസ് എന്നീ ഇനങ്ങളുടെ സങ്കരം.കവലിയര്‍ ഇനം പോലെ സ്നേഹമുള്ളവനും അതോടൊപ്പം ബിഷോനെ പോലെ മിടുക്കനുമാണ്.പക്ഷെ ഇവയെ മിക്ക കെന്നല്‍ ക്ലെബും അംഗീകരിച്ചിട്ടില്ല.പക്ഷെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വളരെ പ്രചാരമുള്ള ഇനമാണ്.
കൊക്കേഷ്യന്‍ ഒവ്ചെര്‍ക്ക റഷ്യക്കാരന് ആണ് ഈ ഇനം എങ്കിലും പോളണ്ട്,ഹങ്കറി,ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും വളരെ പ്രിയമുള്ള നായയാണ് ഇത്.വളരെ നീളമുള്ള രോമമുള്ളതും ഇടത്തരം രോമമുള്ളതുമായ ഇനം ലഭ്യമാണ്.ഏതു കൊടും തണുപ്പിനെയും പ്രതിരോധിക്കാനുള്ള കഴിവും അതോടൊപ്പം എത്ര വലിയ ആക്രമണങ്ങളില്‍ നിന്നും തന്റെ സംരക്ഷണയില്‍ ഉള്ള മൃഗങ്ങളെ രക്ഷിക്കാനുള്ള കഴിവും കൂടിയാവുമ്പോള്‍ ഉടമയുടെ പ്രീയപ്പെട്ട ഇനം ആവുന്നു.
ഇവയെ മള്‍ട്ടി പര്‍പ്പസ് ഡോഗ് എന്നാണ് വിളിക്കുന്നത്.വെട്ടയ്ക്കോ കാവലിനോ ജോലിയ്ക്കോ എന്നുവേണ്ട എന്തിനും ഉപയോഗിക്കാം.പക്ഷെ കരുത്തനും അല്പം കുരുത്തം കേട്ടവനുമായ ഇവയെ നായകളെ വളര്‍ത്തി നല്ല പരിചയമുള്ളവനും അതോടൊപ്പം നല്ല ആരോഗ്യം ഉള്ളവനും വേണം വളര്‍ത്താന്‍.ഉടമയോട് അത്യന്തം വിധേയത്വം പുലര്‍ത്തുന്ന ഇവ പക്ഷെ വേട്ടയ്ക്ക് ഇറങ്ങിയാല്‍ വേറെ സ്വഭാവമാവും.
ബ്രിട്ടീഷ് കാരനായ ഈ നായയുടെ ഉടല് നീളം ആകെ ഉയരത്തിനെക്കാള്‍ കൂടുതല്‍ ആയതുകൊണ്ട് ഡാഷ് ഹണ്ട് ഇനത്തോട് ചെറിയ സാമ്യം തോന്നാം.എന്നാല്‍ ഇവയുടെ ചെവി കുറുക്കന്റെ ചെവിയുടെത് പോലെയാണ്.വലിയ ഇനം നായ അല്ലെങ്കിലും ഉടമയോടുള്ള കൂറ്,അനുസരണ കുട്ടികളോടുള്ള പെരുമാറ്റം ഇവയെല്ലാം മികച്ചതാണ്.
വലിയയിനം നായ ആയ ഇവ നന്നായി പെരുമാറാന്‍ മിടുക്കനാണ്.പക്ഷെ ചെറുപ്പത്തിലെ ഇവയ്ക്ക് നല്ല പരിശീലനം കൊടുക്കണം.ഇവയുടെ ഉയരത്തെക്കാള് നീളമുള്ള ശരീരവും മിക്കപ്പോഴും മുറിക്കുന്ന ചെവിയും കാണാന്‍ നല്ല കാഴ്ചയാണ്.വീട്ടുകാരോട് നല്ല സ്നേഹവും അനുസരണയും കാട്ടുന്ന ഇവ വീടിനെയും വീട്ടുകാരെയും രക്ഷിക്കാന്‍ മരണം വരെ പൊരുതാന്‍ മടിക്കാത്തയിനമാണ്.
ഇസ്രയേല്‍ കാരനായ ഇവ ഇടത്തരം വലിപ്പമുള്ളതും നല്ല ആരോഗ്യവും ബുദ്ധിയും ഉണ്ടെങ്കിലും മെരുങ്ങാന്‍ അല്പം മടികാണിക്കുന്നവനാണ്. വീട് വിട്ടോടി പോകുന്നത് ഇവന്റെ ഒരു സ്വഭാവ വൈകൃതമാണ്. അതേപോലെ നിര്‍ത്താതെ കുരയ്ക്കുന്നതും ഒരു ശല്യമാവാറുണ്ട്.എന്നാല്‍ ചെറുപ്പത്തില്‍ മികച്ച പരിശീലനം കൊടുത്താല്‍ ഇവയുടെ ബുദ്ധിയും കഴിവും ഗുണകരമായി ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഇവയെ പോലീസിലും പട്ടാളത്തിലും വരെ ഉപയോഗപ്പെടുത്തുണ്ട്.പ്രധാനമായും പട്ടാളത്തില്‍ കുഴി ബോംബ് മറ്റും കണ്ടെത്താനാണ് ഇവനെ ഉപയോഗിക്കുന്നത്.
താരതമ്യേന ചെറിയ ഇനം നായ ആണെങ്കിലും വളരെ ചുറുചുറുക്കുള്ള സ്വഭാവം കൊണ്ടുതന്നെ ആളുകളെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മിടുക്കനാണ്.പക്ഷെ പരീശീലനത്തോട് ചിലപ്പോള്‍ നന്നായി പ്രതികരിക്കണം എന്നില്ല.മിക്കപോഴും കളിച്ചുനടക്കാന്‍ ഇഷ്ടപ്പെടുന്ന ഈയിനം കൃമി കീടങ്ങളെ പിടിക്കാനും മിടുക്കനാണ്.മണ്ണിലും മറ്റുമുള്ള കീടങ്ങളെ മാന്തിയെടുത്ത് കളിക്കാനും കഴിക്കാനും ഉള്ള പ്രവണതയുണ്ട്.
പൂകാന്‍,കൈന് പൂ എന്നൊക്കെ പേരുള്ള ഇവ ഒരു സങ്കരയിനമാണ്.
വളരെ മാന്യനും അതേപോലെ കരുത്തനുമായ ഒരിനമാണ് ബുള്‍ മാസ്റ്റിഫ്. അടുത്തിടെ ഏറ്റവും കൂടുതല്‍ കേന്നേല്‍ ക്ലബുകള്‍ വളര്‍ത്തുന്ന ഇനവുമാണ് ഇത്.വളരെ മികച്ച അനുസരണയും അതേപോലെ സേവന സന്നദ്ധനുമായ ഇനവുമായതിനാല്‍ എപ്പോഴും ഉടമയുടെ പ്രിയപ്പെട്ടവന് ആയിരിക്കും ഇവ.
ബുള്‍ ഡോഗിനെ ബ്രിട്ടിഷ് ജനത വെറും ഒരു നായെന്നതിലുപരി തങ്ങളുടെ അഭിമാനമായി ആണ് കാണുന്നത്.അധികം ഉയരമില്ലാത്ത കരുത്തനായ ഈ മാന്യന് വളര്‍ത്താന്‍ കൊള്ളാവുന്ന മികച്ചയിനം നായകളില്‍ മുമ്പനാണ്.ചതുരാകൃതിയുള്ള ശരീരവും ചുളിഞ്ഞ മുഖവും ഉള്ള ഇവയുടെ രൂപം തന്നെ വളരെ വെത്യസ്തമാണ്.അല്പം തമാശപ്രിയനായ ഇവ നീന്താന്‍ കഴിയാത്ത നായ ആയതിനാല്‍ വെള്ളത്തില്‍ വീഴാതെ നോക്കണം.
തലയുടെ പ്രത്യേകതയുടെ കൊണ്ടുതന്നെ ഇവനെ മിക്കവരും മറക്കില്ല ആടിനോട് സാമ്യമുള്ള ഇവയുടെ സ്വഭാവം വളരെ മാന്യതയുള്ളതാണ്. പക്ഷെ പ്രശ്നകാരന്‍ ആയാല്‍ പെട്ടെന്ന് തന്നെ വലിയൊരു വഴക്കാളിയാവും എന്നൊരു പ്രശ്നവുമുണ്ട്.ചിലപ്പോഴൊക്കെ ഈ മാര്‍ക്കടമുഷ്ടിയില്‍ ആക്രമണം അവസാനിപ്പിക്കാത്ത പ്രകൃതം ഉള്ളതുകൊണ്ട് വീട്ടില്‍ വേറെ ആണ്‍നായകള്‍ ഉണ്ടെങ്കില്‍ അല്പം സൂക്ഷിക്കുന്നതാവും നല്ലത്.
വട്ടമുഖമുള്ള ഈ ബെല്‍ജിയന്‍ നായ ധാരാളമായി വളര്‍ത്തപ്പെടുന്ന ഇനമല്ലെങ്കിലും വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന മികച്ചയിനം ആണ്. മനുഷ്യരോട് അധികം പ്രശ്നം ഉണ്ടാക്കില്ലെങ്കിലും ഒരു കുട്ടിസിംഹം പോലെ കാഴ്ചയില്‍ തോന്നിക്കുന്ന ഇവ കുട്ടികളെയും മറ്റുനായകളെയും ഭയപ്പെടുത്തുകയും ഓടിക്കുകയും ചെയ്യും.
ശക്തനായ ഈ വലിയ നായ ഒരു ഡെന്മാര്ക്ക് വംശജനാണ്.ചുരുട്ടിവയ്ക്കാത്ത ഓടുമ്പോള്‍ ചിലപ്പോഴൊക്കെ ഒരു വടിപോലെ നിര്‍ത്തുന്ന ഇവയുടെ വാലും പ്രശസ്തമാണ്.വലിയ തലയും വീതിയേറിയ നെഞ്ചും അല്പം ചുളുങ്ങിയ തൊലിയും ഇവയെ വെത്യേസ്തനാക്കുന്നു. മാസ്റ്റിഫ് ജനുസ്സില്‍പെട്ടവയാണ് ഈയിനം.
താരതമ്യേന ചെറിയ ഇനം നായയായ ഇവന് ഫ്രഞ്ച്കാരന് ആണ്.ചോക്കലേറ്റ് നിറവും വെള്ളയും കൂടികലര്‍ന്ന ഇവയുടെ ശരീരത്ത് ചിലപ്പോള്‍ കറുത്ത പുള്ളികളും കാണപ്പെടുന്നതുകൊണ്ട് ഒരു പുള്ളിപ്പട്ടി എന്നും വിളിക്കാവുന്ന ഒരിനം ആണ്. വാലില്ലാതെയും ചിലപ്പോള്‍ നീളം കുറഞ്ഞ വാലോടോ ജനിക്കുന്ന ഇവയുടെ വാല് മുറിച്ചു കളയുകയാണ് പതിവ്. മണം പിടിക്കാന്‍ സമര്ത്ഥന് ആയ ഇവനെ അനുസരണയുടെ കാര്യത്തില്‍ ആര്‍ക്കും പിന്നിലാക്കാന്‍ സാധിക്കില്ല..
ഇടത്തരം വലിപ്പമുള്ള ഈ ഫ്രഞ്ച് നായ ചിലപ്പോള്‍ പിടിവാശിക്കാരന്‍ എന്ന പേരുകേള്‍പ്പിച്ചവനാണ്. അധികം ഉയരമില്ലാത്ത ഇവയുടെ ചെവി മടങ്ങിതൂങ്ങി കിടക്കുന്നവയാണ്.അല്പം വലിയ മീശയും പുരികവും ഇവന്റെ പ്രത്യേകത തന്നെ..വേട്ടയ്ക്കുപയോഗപ്പെടുന്ന ഇവ ചിലപ്പോഴൊക്കെ വേട്ടയാടപ്പെടുന്ന മൃഗങ്ങളെ കൊല്ലുകയും ചെയ്യും.
സാധാരണ സുന്ദരന്‍ നായകളില്‍ നിന്നു വ്യത്യസ്താനാണ് ഇവന്. കാണാന്‍ നല്ല ഭംഗിയുള്ളവന്‍ ആണെങ്കിലും ഉപയോഗത്തിലും അതിലേറെ സാമര്‍ത്ഥ്യം ഉള്ളവന്.അല്പം വളഞ്ഞ മുന്‍കാലുകള്‍ ഉള്ള ഇവന് ആട്ടിന്‍കൂട്ടങ്ങളെയും മറ്റും നോക്കാന്‍ മിടുക്കന് തന്നെ.. നീളമുള്ളതും ഭംഗിയുള്ളതുമായ നീണ്ട രോമമാണ് ഈ ഫ്രഞ്ച് നായയുടെ..പട്ടികളെ സ്നേഹിക്കുകയും അതിനെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ബ്ലോഗ്.പരമാവധി കാര്യങ്ങള്‍ കൃത്യത പുലര്‍ത്തുവാന്‍ ശ്രദ്ധിക്കാറുണ്ട്.തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ മറക്കല്ലേ....