Sunday, March 8, 2009

91.ചിഹ്വാഹ (Chihuahua)

ലോകത്തിലെ ഏറ്റവും ചെറിയ നായയിനമായ ഇവ മെക്സിക്കോക്കാരന്‍ ആണ്.ഇതേ പേരിലുള്ള സ്റ്റേറ്റും അവിടെയുണ്ട്. നീളമുള്ള രോമമുള്ളതും അത്രനീളമുള്ള രോമമില്ലാത്തതുമായ രണ്ടിനം ആണ് പൊതുവേ കാണുന്നത്. നേരത്തെ പരസ്പരം സങ്കരയിനത്തിനു വേണ്ടി പ്രജനനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല.

തീരെ ചെറിയ ഈ നായയെ പണ്ട് കാലത്ത് മെക്സിക്കോയില്‍ ഭക്ഷണത്തിനായും വളര്‍ത്തിയിരുന്നു. പക്ഷെ പിന്നീട് ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പതിവ് നിര്‍ത്തിയെങ്കിലും ഇന്നും മെക്സിക്കോയില്‍ ചിലര്‍ ഭക്ഷണത്തിനായി വളര്‍ത്തുന്നു.

ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മൂന്നു കിലോയില്‍ താഴെ മാത്രമേ ഭാരം വയ്ക്കൂ.

ചെറുപ്പത്തിലേ ഇവയെ നന്നായി പെരുമാറാന്‍ പഠിപ്പിക്കണം.കാരണം ദേഷ്യക്കാരനായി വളര്‍ന്നാല്‍ മറ്റു ജന്തുക്കളില്‍ നിന്ന് ഇവയ്ക്കു അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

നന്നായി കുരയ്ക്കുന്ന ഇവ കാവലിനു വേണമെങ്കില്‍ ഉപയോഗപ്പെടുത്താമെങ്കിലും രക്ഷയ്ക്കായി വളര്‍ത്താവുന്ന ഇനമല്ല.

അധികം വ്യായാമം കൊടുക്കേണ്ട ഇനമല്ല ഇവ.അതുപോലെ വളരെ വേഗം എല്ലുകള്‍ ഒക്കെ ഒടിഞ്ഞു പോകാമെന്നുള്ളതുകൊണ്ട് സൂക്ഷിക്കണം.ആവശ്യമുണ്ടെങ്കില്‍ മാത്രം ഇവയെ കുളിപ്പിച്ചാല്‍ മതിയാവും.

പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ ഒന്ന് മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

5 comments:

പാവപ്പെട്ടവൻ said...

ഏതൊക്കെ എവിടെ പോയി കൊണ്ടുവരുന്നു
മനോഹരമായിരിക്കുന്നു
ആശംസകള്‍

Nat said...

അഹങ്കാരത്തിനു നാലു കാലും ഒരു വാലും വച്ചാല്‍ chihuahua ആയി... ജര്‍മ്മന്‍ ഷെപ്പേഡിനോട് പോലും ധൈര്യമായി വഴക്കിനു ചെന്നോളും ഇവന്‍ :)....

മാണിക്യം said...

ചിഹ്വാഹയെ
പരിചയപ്പെടുത്തിയതിന് നന്ദി.
ഈ ഇനത്തിനേ ഇവിടെ ധാരാളം കാണാം.
എന്റെ അയല്‍വാസി വലിയമ്മ,പ്രാമില്‍ ആണു അവരുടെ രണ്ടു കുഞ്ഞിപട്ടികളും ആയി പോകുന്നത്.

ദീപക് രാജ്|Deepak Raj said...

പ്രിയ പാവപ്പെട്ടവന്‍
പ്രത്യേകം നന്ദി.കാരണം ഈ ബ്ലോഗില്‍ പൊതുവേ കമന്റുകള്‍,വായനാക്കാര്‍ കുറവാണ്.

പ്രിയ നതാഷ,
അതാനിവന്റെ പ്രശ്നം.ചെറുപ്പത്തിലേ ആ സ്വഭാവം ട്രൈയിനിങ്ങിലൂടെ മാറ്റണം. തന്നില്‍ വലിയ ജന്തുക്കളോടും വഴക്കിനു പോവും. പൂച്ചയോട് ആക്രമിക്കാന്‍ ചെന്ന് ചത്ത ഒരു ചിഹ്വാഹയെ നേരിട്ടറിയാം. പക്ഷെ ഇരുപതിനായിരം രൂപയ്ക്ക് മേല്‍ വിലയുള്ള ഇവയെ വളര്‍ത്തുന്നവര്‍ ഈ സ്വഭാവം ഒരിക്കലും മറക്കാതിരുന്നാല്‍ നല്ലത്.ഒപ്പം വീട്ടിലെ വലിയ നായകളുമായി ഇവയെ ഇടകലര്‍ത്തി സ്നേഹത്തോടെ വളര്‍ത്താന്‍ പരിശീലിപ്പിക്കുക.നന്ദി.

പ്രിയ മാണിക്യം ചേച്ചി.
വളര്‍ത്താന്‍ വളരെ ചിലവ് കുറവ്.ഒപ്പം കൊണ്ട് നടക്കാന്‍ വളരെ നല്ലത്.കാരണം ഭാരമില്ല.വേണമെങ്കില്‍ പോക്കറ്റില്‍ വരെ ഇവയുടെ കുഞ്ഞിനെ കൊണ്ട് പോവാം.നാല് മാസം പ്രായമുള്ള കുഞ്ഞിനെ എടുത്ത്‌ വളര്‍ത്തുന്നതാവും നല്ലത്. പിന്നെ ഞാന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ മുമ്പ് ഇവയെ മെക്സിക്കോയില്‍ ഇറച്ചിയ്ക്കായി വളര്‍ത്തിയിരുന്നു.
നന്ദി.

സ്നേഹത്തോടെ
(ദീപക് രാജ്)

പകല്‍കിനാവന്‍ | daYdreaMer said...

പേര് കൊള്ളാം ..
പടത്തില്‍ ഒരു "സ്വാഹ" ലുക്ക് ...!
:)