ജര്‍മ്മന്‍കാരന്‍ ആണെങ്കിലും ഭാരതത്തില്‍ വളരെ പ്രിയങ്കരനായ ഈയിനം വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന നല്ലയിനം നായകളിലൊന്നാണ്. അപരിചിതരോട് അത്ര പ്രിയംകാട്ടാത്ത ഡാഷ് നന്നായി കുരയ്ക്കുന്നയിനമാണ്. കുറിയകാലുകളും നീണ്ടശരീരവുമുള്ള ഡാഷ് രോമത്തിന്റെ പ്രത്യേകതയനുസരിച്ച് മൂന്നു തരത്തിലും ഇവയുടെ ഓരോയിനത്തിലും സ്റ്റാന്‍ഡേര്‍ഡ്, മിനിയേച്ചര്‍ എന്നിങ്ങനെ വലിപ്പത്തിനനുസരിച്ച് വര്‍ഗ്ഗീകരിച്ചിരിക്കുന്നു. അങ്ങനെ ആകെ ആറുതരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളതും, പരുക്കനായതും ഒപ്പം നീണ്ട രോമങ്ങള്‍ ഉള്ളതുമായി മൂന്നു തരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളയിനംഡാഷ് സങ്കരയിനമല്ല. എന്നാല്‍ മറ്റുതരത്തില്‍ ഉള്ള ഡാഷ് സ്പാനിയേല്‍, പിഞ്ചര്‍, ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ തുടങ്ങിയവയോട് ക്രോസ് ചെയ്തയിനമാണ്.
നല്ല ബുദ്ധിയുള്ളയിനമായ ഇവയ്ക്കു പരിക്ക് പറ്റാന്‍ ഇടയുള്ളതിനാല്‍ ഇവയുടെ ഭാരം നിയന്ത്രിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ഭാവിയില്‍ അനുസരണകേട് കാട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് ഇവയുടെ ചെറുപ്പത്തില്‍ തന്നെ സ്വഭാവം രൂപികരിക്കാന്‍ നല്ല പരിശീലനം കൊടുക്കുന്നത് നന്നായിരിക്കും.
ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ആറിഞ്ച് വരെ ഉയരം വയ്ക്കുന്നതിനെ മിനിയേച്ചര്‍ ആയിട്ടും കണക്കാക്കുന്നു.സ്റ്റാന്‍ഡേര്‍ഡ് ഇനത്തിനു ശാരാശി പതിനാലു കിലോവരെയും മിനിയേച്ചര്‍ ഇനത്തിനു അഞ്ചു കിലോയില്‍ താഴെയും മാത്രമേ ഭാരം വയ്ക്കൂ.
കാവലിനു നല്ലയിനമായ ഇവ പക്ഷെ രക്ഷയ്ക്ക് അത്രപറ്റിയ ഇനമല്ല. കുട്ടികളോടുള്ള പെരുമാറ്റം ഇവയുടെ ഓരോ ഇനത്തിനും ഓരോ രീതിയിലായിരിക്കും. നീളമുള്ള രോമമുള്ള ഡാഷ് പൊതുവേ കുട്ടികളോട് നന്നായി പെരുമാറും എങ്കിലും മറ്റുള്ളവ അത്ര നന്നായി പെരുമാറണം എന്നില്ല.
പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ നാലുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
3 comments:
ദീപക്, ഇവന്റെ പോസ്റ്റ് ഞാന്‍ നോക്കിയിരിക്കുകയായിരുന്നു.. നന്ദി :-)
താങ്കളുടെ ആത്മ കഥ ആസ്വതിച്ചു വായിച്ചു ...അടുത്ത പോസ്റ്റിങിനു കണ്ണോര്‍ക്കുന്നു...
താങ്കളുടെ ആത്മ കഥ ആസ്വതിച്ചു വായിച്ചു ...അടുത്ത പോസ്റ്റിങിനു കണ്ണോര്‍ക്കുന്നു...
Post a Comment