ഈ അമേരിക്കകാരന്‍ നായ സ്ലെഡ്ജ് വലിക്കാനാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. അല്പം മടങ്ങിയ ചെവിയുള്ള ഇവ സൈബീരിയന്‍ ഹസ്കിയെക്കാളും അലാസ്കന്‍ മലമൂട്ടിനെക്കാളും ജോലി ചെയ്യാന്‍ സമര്‍ത്ഥന്‍ ആണ്. ഒപ്പം ദീര്‍ഘനേരം ജോലിചെയ്യാനും അതിവേഗത്തില്‍ മഞ്ഞിലൂടെ ഓടാനും മിടുക്കന്‍ തന്നെ. ഇടത്തരം മുതല്‍ നല്ലവലിപ്പം വരെ ഉള്ള നായകള്‍ ഉണ്ട്. ചിലതിന്റെ രോമങ്ങള്‍ ഇടത്തരം ആണെങ്കില്‍ ചിലതിന്റെ നല്ല നീളമുള്ളതും ആവാം.വാലില്‍ നല്ല രോമങ്ങള്‍ കാണും. അല്പം പരന്ന പാദങ്ങളും ഇവയുടെ പ്രത്യേകത തന്നെ.
ഇരുപത്തി ഏഴു ഇഞ്ച് ഉയരം വരെ വയ്ക്കുന്ന ഇവയ്ക്കു നാല്പതു കിലോവരെ ഭാരം വയ്ക്കാം.
പൊതുവേ പ്രശ്നക്കാരന്‍ അല്ലാത്ത ഇനമാണ്. അപരിചിതരോട് അടുക്കാന്‍ പോവാറില്ലയെങ്കിലും അവരോടു പ്രശ്നത്തിനും പോകാറില്ല. കുട്ടികളോട് വളരെ നന്നായി പെരുമാറും.
കാവലിനു വെറും ശരാശരി മാത്രമായ ഈ ഇനം നായ രക്ഷയ്ക്കായി വളരെ മോശവുമാണ്.
അതുകൊണ്ട് തന്നെ ജോലി ചെയ്യിക്കാന്‍ മാത്രമാണ് ഇവയെ വളര്‍ത്തുക.പത്തു മുതല്‍ പതിനഞ്ച് വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഒമ്പത് വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
5 comments:
ദീപക്, അപ്പോള്‍ ‘കാവല്‍’ സ്വഭാവം നായവര്‍ഗ്ഗത്തിലെ എല്ലാ ജനുസുകള്‍ക്കും ഉള്ള ജന്മസ്വഭാവം അല്ല അല്ലേ.. ഈ നായ സീരീസ് മുഴുവന്‍ ഞാന്‍ ഒന്നു രണ്ടുദിവസമായി വായിക്കുകയായിരുന്നു. നന്നായിട്ടുണ്ട്.
പ്രിയ അപ്പു ചേട്ടന്‍
എല്ലാ പട്ടികളും സ്വാഭാവികമായി കടിക്കുന്നതോ, കുരയ്ക്കുന്നതോ,രക്ഷ,കാവല്‍ സ്വഭാവങ്ങള്‍ ഉള്ളതോ അല്ല.ആദ്യ പോസ്റ്റില്‍ തന്നെ പട്ടിയുടെ വര്‍ഗ്ഗങ്ങള്‍, സ്വഭാവ രീതികള്‍ എന്നിങ്ങനെ കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ അപ്പോള്‍ ഓരോ സ്വഭാവങ്ങള്‍ കാണിക്കുന്ന ഇനങ്ങളെ കാണിക്കേണ്ടി വരും. അതുകൊണ്ട് മുഴുവന്‍ പോസ്റ്റ് ചെയ്ത ശേഷം അത് കൊടുത്താല്‍ പ്രസ്തുത പോസ്റ്റ് കാണാം (ഇനത്തെ ) എന്നുള്ളത് കൊണ്ട് അവസാനം കൊടുക്കാം എന്ന് കരുതി.
ചില ഇനങ്ങളുടെ സ്വഭാവം പരിശീലനം കൊണ്ട് മാറ്റാമെങ്കിലും ചിലത് മാറാന്‍ വളരെ പ്രയാസമുണ്ട്.
നന്ദി
സ്നേഹത്തോടെ
(ദീപക് രാജ് )
മാഷെ ഒരു സംശയം .. നമ്മുടെ vodafone പട്ടി ഇല്ലേ ?? അതിനെ വീട്ടില്‍ വളര്‍ത്താന്‍ പറ്റുമോ സാധാരണക്കാര്‍ക്ക് വളര്‍ത്താന്‍ പറ്റിയ ടീം ആണോ ?? ആണ് എങ്കില്‍ അതിനെ എവിടെ കിട്ടും നമ്മള്‍ വാങ്ങുന്ന മുന്നേ എന്തൊക്കെ നോക്കണം ... ബുധ്യ്മുട്ടവില്ലേ ഒന്ന് പറയാവോ
പ്രിയ അച്ചായാ,
വോഡഫോണ്‍ പരസ്യത്തില്‍ വന്നിരുന്നത് "പഗ്" എന്നയിനം നായയാണ്. ചൈനക്കാരനായ അതിനെ വളര്‍ത്താന്‍ സത്യത്തില്‍ അല്പം ചെലവ് കുറവ് ആണെന്നത് സത്യമാണ്. പക്ഷെ അതിനെ വാങ്ങാന്‍ അല്പം വിലക്കൂടുതല്‍ കൊടുക്കേണ്ടി വരും. നല്ലയിനം പതിനഞ്ചിന് മേല്‍ ആണ് വില. (പതിനയ്യായിരം രൂപ മുതല്‍). കാവലിനോ രക്ഷയ്ക്കായോ വല്ല്യ മിടുക്കില്ലാത്ത നായയാണ് എങ്കിലും സ്നേഹിക്കാന്‍ പറ്റിയ ഇനം തന്നെ. പ്രത്യേകിച്ച് ഫ്ലാറ്റ് ജീവിതത്തിനും.
സ്ത്രീകളും കുട്ടികളും പോലും നോക്കാമെന്നതും മെച്ചം തന്നെ. അധികം ഭക്ഷണം വാരിവലിച്ചു തിന്നുന്ന ശീലം ചിലപ്പോള്‍ കാണിക്കുകയും അങ്ങനെ അധികം വണ്ണം വരാതിരിക്കാനും സൂക്ഷിക്കുക.
ചിലകാര്യങ്ങള്‍ ഓര്‍ക്കുക. ഹാര്‍ട്ട്അറ്റാക്ക് വന്നു ചത്ത നിരവധി കേസുകള്‍ ഉണ്ട്. ഒരു വല്ല്യ പടക്കം പൊട്ടി പോലും അങ്ങനെ ചത്ത കേസുകള്‍ എനിക്കറിയാം. അതുപോലെ മൂക്കിലും കണ്ണിലും കണ്‍പോളയ്ക്കും ഇന്‍ഫെക്ഷന്‍ വരുന്നതും സാധാരണം തന്നെ. അപ്പോള്‍ അതും അല്പം സൂക്ഷിക്കണം. ആഴ്ചയില്‍ ഇടയ്ക്കിടയ്ക്ക് ഇതിന്റെ മുഖം കഴുകണം. കണ്ണില്‍ പീള വരാനും ചാന്‍സ് ഉണ്ട്.രോമം നല്ലപോലെ ചിലപ്പോള്‍ പോഴിയുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബ്രെഷ് ചെയ്യുക.
ഒപ്പം ഇതിനെ അധികം ചൂടില്‍ (വെയിലത്തും മറ്റും) ഇടാതെ നോക്കണം.
അല്പം സൂക്ഷിക്കാമെങ്കില്‍ നല്ലൊരു ബ്രീഡ് ആണ്.
സില്‍വര്‍ കളറോ ആപ്രികൊട്ട് (ചെറിയ ബ്രൌണ്‍ ) കളറോ എടുക്കുകയാണെങ്കില്‍ കാണാന്‍ നല്ലതായിരിക്കും. ഒപ്പം എന്നെങ്കിലും വില്‍ക്കേണ്ടി വന്നാലും നല്ല വിലകിട്ടും. അതുപോലെ ചെറിയ ട്രെയിനിംഗ് കൊടുത്താല്‍ നന്നായി അനുസരിക്കും.
ഒപ്പം രെജിസ്റ്റെര്‍ ചെയ്ത നായകളെ വാങ്ങുന്നതാവും നല്ലത്.
മാഷെ വളരെ നന്ദി ഉണ്ട് ഇത്രയും വിവരങ്ങള്‍ തന്നതിന് .....
Post a Comment