സാധാരണ സുന്ദരന്‍ നായകളില്‍ നിന്നു വ്യത്യസ്താനാണ് ഇവന്‍. കാണാന്‍ നല്ല ഭംഗിയുള്ളവന്‍ ആണെങ്കിലും ഉപയോഗത്തിലും അതിലേറെ സാമര്‍ത്ഥ്യം ഉള്ളവന്‍.അല്പം വളഞ്ഞ മുന്‍കാലുകള്‍ ഉള്ള ഇവന്‍ ആട്ടിന്‍കൂട്ടങ്ങളെയും മറ്റും നോക്കാന്‍ മിടുക്കന്‍ തന്നെ.. നീളമുള്ളതും ഭംഗിയുള്ളതുമായ നീണ്ട രോമമാണ് ഈ ഫ്രഞ്ച് നായയുടെ..
ചീന്‍ ബര്‍ഗര്‍ ടെ ബ്രീ എന്നും ഇവന് പേരുണ്ട്..
ഇരുപത്തിയേഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു നാല്പത്തി ആറ് കിലോവരെ ഭാരവും വയ്ക്കും..
മറ്റു നായകളോട് അല്പം മര്യാദകെട്ട് പേരുമാറും എന്നുള്ള ശീലം ചെറുപ്പത്തിലേ പരിശീലനത്തിലൂടെ മാറ്റുക. വീട്ടുകാരോടും പ്രത്യേകിച്ച് കുട്ടികളോടും നന്നായി പെരുമാറാന്‍ ഇവയ്ക്കറിയാം. നല്ല അനുസരണയും ബുദ്ധിയും ഉള്ള ഇനാമായതിനാല്‍ പരിശീലനം അത്ര പ്രശ്നമല്ല..
വളരെ മികച്ച കാഴ്ചയും കേള്‍വിയും ഉള്ള ഇവ കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ച ഇനങ്ങളില്‍ പെടുന്നു.. രണ്ടിനും ഇവയുടെ കഴിവ് പ്രശസ്തമാണ്.
പത്തു മുതല്‍ പതിമൂന്നു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ എട്ടു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment