തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഈ കാട്ടുപട്ടിയ്ക്കു ഇന്ത്യന്‍ ചെന്നായകളോട് സാമ്യം ഉണ്ടെങ്കിലും ആസ്ട്രേലിയന്‍ വംശജന്‍ എന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ ആസ്ട്രേലിയയില്‍ ധാരാളം കാണപ്പെടുന്ന ഇവയെ മറ്റു ചില ഏഷ്യന്‍ രാജ്യത്തെ കാടുകളിലും കാണപ്പെടുന്നു.
പൂര്‍ണ്ണമായും ഒരു നാട്ടു പട്ടി എന്ന് പറയപ്പെടാണോ ഇണക്കപ്പെടാണോ കഴിയാത്ത ഇനമാണ്. കാട്ടുപട്ടികളുടെ സ്വാഭാവികഗുണം ഇതുവരെ മാറാത്ത ജനുസ്സാണ് ഇവ. രണ്ടടിയോളം ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം സാധാരണഗതിയില്‍ മുപ്പതു കിലോവരെ ആകാമെങ്കിലും അമ്പത് കിലോവരെയുള്ള ഡിങ്കോകളും അത്ര അസാധാരണമല്ല.
പല നിറത്തിലുള്ള ഡിങ്കോ ഉണ്ട്. ഇവയുടെ രോമത്തിന്റെ രീതിയും നീളവും ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ളവ ആയതിനാല്‍ ഏകീകൃത സ്വഭാവം ഉണ്ടാവണം എന്നില്ല.പൊതുവേ പറഞ്ഞാല്‍ അനുസരണ വളരെ കുറവായ ഈ നായയെ സ്വഭാവ പരിശീലനം കൊടുക്കുക വളരെ പ്രയാസമാണ്.
ആരോടെങ്ങനെ പ്രതികരിക്കും എന്നറിയാത്തതുകൊണ്ട് തന്നെ കുട്ടികളുമായി അധികം ചങ്ങാത്തത്തിന് വിടാതെ നോക്കണം. കാര്യങ്ങള്‍ പഠിക്കുന്ന കാര്യത്തിലും വളര പിറകിലാണ് ഇത്തരം നായ.എത്ര ചൂടുള്ളതോ മോശമായതോ ആയ കാലാവസ്ഥയും തരണം ചെയ്യുന്ന ഇവയെ ഫ്ലാറ്റ് ജീവിതത്തിന് വളര്‍ത്താന്‍ കൊള്ളാവുന്ന ഇനമല്ല. ഗ്രാമവും അത്യാവശ്യം വ്യായാമത്തിനു ഇടമുള്ളതുമായ ജീവിത സൌകര്യമാണ് ഡിങ്കോ ഇഷ്ടപ്പെടുന്നത്.
ഇരുപതു വയസ്സ് വരെയോളം ആയുസ്സുള്ള ഡിങ്കോയുടെ ഒരു പ്രസവത്തില്‍ അഞ്ചു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
കനേഡിയന്‍,ആസ്ട്രേലിയന്‍ കേന്നേല്‍ ക്ലബുകള്‍ ഇവയെ ഒരു ബ്രീഡ് ആയി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അമേരിക്കന്‍ കേന്നേല്‍ ക്ലബ് ഇവയെ ഒരു ബ്രീഡ് ആയി അംഗീകരിച്ചിട്ടില്ല.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
3 comments:
പടം കണ്ടപ്പോള്‍ ഞാന്‍ കരുതി ചെന്നായ് ആണെന്ന്
ഹോ..! ഒരൊന്നൊന്നര പട്ടി തന്നെ !!
ദീപക് ആളെ പറ്റിക്കല്ലെ! രാജൻ ഇതുപോലെ തന്നെയാ ഇരിക്കുന്നെ (ഞങ്ങളുടെ വളർത്തുപട്ടി നാടൻ ഇനം) :)
Post a Comment