സ്നേഹമുള്ളയിനം ആണെങ്കിലും അല്പം വഴക്കാളി ആയതിനാല്‍ അത് സഹിക്കാന്‍ കഴിയുന്നവര്‍ വളര്‍ത്തുന്നതാവും ഉചിതം. ടെറിയര്‍ ബ്രീഡുകളുടെ തനിസ്വഭാവം ചിലപ്പോള്‍ കാട്ടുമെന്ന് സാരം. നന്നായി കളിക്കാനും ഓടി നടക്കാനും ഇഷ്ടപെടുന്ന ഇവ ചിലപ്പോള്‍ പൂന്തോട്ടത്തിലും മുറ്റത്തും മറ്റും കുഴിമാന്തിയെന്നും വരും.
ചെറിയ ഇനം ആണെങ്കിലും കാവലിനും മിടുക്കനനാണ്. രക്ഷയ്ക്ക് പോലും ഉപയോഗിക്കാം.
വീട്ടിലെ മറ്റു നായകളോട് ചിലപ്പോള്‍ വഴക്കിടുന്ന ഇവ മറ്റു ചെറിയ മൃഗങ്ങളെ ആക്രമിചെന്നും വരാം. പിടിക്കുന്ന ജന്തുക്കളെ ചിലപ്പോള്‍ കൊന്നെന്നും വരാമെന്നുള്ളതുകൊണ്ട് വീട്ടിലും അയല്‍വീട്ടിലും മറ്റുമുള്ള ചെറിയ നായകളോ പൂച്ചകളോ മറ്റോ ഇവയുടെ അടുത്ത് പോയാല്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും. മറ്റുനായകളോട് വഴക്കുണ്ടാക്കിയാല്‍ പിടിച്ചു മാറ്റുന്നതാവും നല്ലത്. അല്ലെങ്കില്‍ പിന്മാറാന്‍ തയ്യാറാകാത്ത ഇനമാണ് ഇത്.
ഒരടിയില്‍ താഴെമാത്രമേ ഇവയ്ക്കു ഉയരം വയ്ക്കൂ. ഇവയ്ക്കു ഏകദേശം പതിനൊന്നു കിലോ തൂക്കം വരെ ഉണ്ടാകാം.
ബ്രിട്ടീഷ്‌കാരനായ ഈയിനം നായ നന്നായി കുരയ്ക്കും. പട്ടണത്തിലെ ഫ്ലാറ്റിലോ വീടുകളിലോ എന്നല്ല ഇവയെ തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തിലും വളര്‍ത്താന്‍ നല്ലയിനമാണ്. ചെറുപ്പത്തിലേ അല്പം അനുസരണ പഠിപ്പിക്കുന്നത് പിന്നീട് പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഉപയോഗപ്പെടും.
പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
2 comments:
ബ്രിട്ടീഷ്‌കാരനായ ഈയിനം നായ നന്നായി കുരയ്ക്കും
അപ്പോള്‍ കടിക്കില്ലേ ...?
ഇതാ... ടിണ്ടാക്കി ടാണ്ടാക്കി തെറിയന്‍... ച്ചേ!! ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ ന്റെ കളികള്‍...
http://www.youtube.com/watch?v=BaqZrqzUkuU
Post a Comment