കുട്ടികളോടും പ്രായമുള്ളവരോടും വളരെ അടുപ്പം കാട്ടുന്ന ഈ ചെറിയയിനം നായ മഡഗാസ്കര്‍കാരനാണ്. ഇപ്പോഴും കളിച്ചു പ്രസരിപ്പോടെ നടക്കുന്ന ഈ ഇനത്തിനു വിപണിയില്‍ നല്ല വിലയുമുണ്ട്. വെള്ള നിറത്തിലും വെള്ളയില്‍ ചാര നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പുള്ളിയോട് കൂടിയോ ചിലപ്പോള്‍ ചാരനിരത്തിലോ, കറുത്തനിറത്തിലോ ഇവ ലഭ്യമാണ്. അധികം രോമം പൊഴിയാത്ത ഇവ വട്ടം കറങ്ങി നടക്കാനും വാലില്‍ പിടിച്ചു കളിക്കാനും ഇഷ്ടമുള്ള പ്രകൃതക്കാരനാണ്. മഡഗാസ്കര്‍ സമ്പന്മാരുടെ ചിഹ്നമായിരുന്ന ഇവ ഇന്ന് സാധാരണക്കാരും ധാരാളം വളര്‍ത്തുന്ന ഇനമാണ്.
ഒരടി വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് ഏഴു കിലോയില്‍ താഴെമാത്രമേ ഭാരം വരൂ.
ഉടമയുടെ സന്തോഷത്തിനായി കോമാളി കളിക്കാനും തയ്യാറായ ഇവയെപ്പറ്റി ഉടമകള്‍ പരാതി പറയാന്‍ ഇടവരാറില്ല.വീട്ടിലെ മറ്റു മൃഗങ്ങളോടും വളരെ നന്നായി മാത്രമേ ഇവ പെരുമാറുകയുള്ളൂ.
അത്യാവശ്യം കുരയ്ക്കുന്ന ഇനമായതിനാല്‍ കാവലിനു ഇവയെ ഉപയോഗിക്കാമെങ്കിലും എല്ലാവരോടും വളരെ സൌഹാര്‍ദ്ധമായി ഇടപെടുന്നത് കൊണ്ട് രക്ഷയ്ക്കായി ഉപയോഗിക്കാന്‍ കഴിയില്ല.
പന്ത്രണ്ടു മുതല്‍ പതിനാറു വയസ്സ് വരെ ശരാശരി ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
1 comment:
ചുന്ദരിക്കുട്ടി! :)
Post a Comment