ചൈനയിലെ ഫൂ ചോ പട്ടണക്കാരനായ ഈ നായയുടെ പേര് ആ പട്ടണത്തിന്റെ പേരില്‍ നിന്ന് തന്നെയാണ് ലഭിച്ചതെന്നു കരുതുന്നു. തലയുടെ സിംഹവുമായുള്ള ചെറിയ സാമ്യം മൂലം സിംഹത്തലയന്‍ നായയെന്നും ഇവന് പേരുണ്ട്. എണ്ണത്തില്‍ വളരെ കുറവും കിട്ടാനുള്ള ദൌര്‍ലഭ്യവും കാരണം ഇവയെ കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. ആരോഗ്യമുള്ള ശരീരവും അല്പം നീണ്ട എന്നാല്‍ അധികം മിനുസമില്ലാത്തതുമായ രോമവും ചെറിയ കൂര്‍ത്ത ചെവിയും അല്പം ചുരുണ്ട വാലും ഇവന്റെ പ്രത്യേകതയാണ്.
ചൈനീസ് ചെന്നായയോടും ചൈനീസ് ചോ ചോ എന്നാ നായയോടും ഇതിനു വിദൂരബന്ധമുണ്ടെന്ന് കരുതുന്നു.രക്ഷയ്ക്കോ സ്ലെട്ജ് വലിക്കാനോ മൃഗസംരക്ഷണത്തിനോ ഉപയോഗിക്കാവുന്ന ഈയിനംജോലി ചെയ്യാന്‍ വളരെ ഇഷ്ടമുള്ള നായയാണ്.
ഹാപ്പിനസ് ഡോഗ്,സെലസ്തിയല്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.
മൂന്നു വലിപ്പത്തിലുള്ള ഇനങ്ങള്‍ ലഭ്യമാണ്. പത്തിഞ്ചില്‍ താഴെ ഉയരമുള്ള ടോയി,പത്തു മുതല്‍ പതിനഞ്ച് വരെ ഇഞ്ച് ഉയരമുള്ള മിനിയേച്ചര്‍ പതിനഞ്ച് ഇഞ്ചിന് മേല്‍ ഉയരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഇനവും ലഭ്യമാണ്. ഭാരം യഥാക്രമം ഒമ്പത് കിലോ വരെ,ഒമ്പത് കിലോ മുതല്‍ ഇരുപത്തിരണ്ടു കിലോ വരെ, ഇരുപത്തി രണ്ടില്‍ കൂടുതല്‍ എന്നിങ്ങനെ ടോയി,മിനിയേച്ചര്‍,സ്റ്റാന്‍ഡേര്‍ഡ് ഇനങ്ങള്‍ക്ക് ഉണ്ടായിരിക്കും.
കാവലിനും രക്ഷയ്ക്കും അതീവ സമര്‍ത്ഥന്‍ ആയ ഇവ രക്ഷയ്ക്ക് വളരെയേറെ ഉപയോഗപ്പെടുന്ന ഇനമാണ്.ഇവയുടെ അടിസ്ഥാന സ്വഭാവും തന്റെ കാവലില്‍ ഇരിക്കുന്ന സ്ഥലത്തിന്റെയും മൃഗങ്ങളുടെയും രക്ഷ ചെയ്യുക എന്നതാണ്.ഇവയുടെ ഫൂ എന്നാ പേര് ചൈനയില്‍ ബുദ്ധന്‍ എന്നര്‍ത്ഥം വരുന്നതുകൊണ്ട് ബുദ്ധമതക്കാരും ഈയിനം നായയ്ക്ക് ബഹുമാനം കൊടുക്കുന്നു.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment