കുറിയ കാലുള്ള ഈ മിടുക്കന്‍ നായയുടെ മടങ്ങിയ ചെവിയും നീണ്ട മുഖവും മുഖത്തെ രോമമവും പ്രത്യേകതയുള്ളതാണ്.ഇവയുടെ നീളമുള്ള രോമം വളരുന്തോറും നിറം മാരുന്നവയാണ്.ഇവയുടെ ജീനിലെ പ്രത്യേകതമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.സാധാരണ ടെറിയര്‍ നായകളെ പോലെ അധികം പിടിവാശിക്കാരന്‍ അല്ലാത്ത ഇവ എതുപ്രായത്തിലുള്ള ആളുകളോടും മറ്റു ജന്തുക്കളോടും നന്നായി പെരുമാറും.
ചില നായകളുടെ രോമം ചുരുണ്ടാതാണെങ്കിലും എല്ലാത്തിന്റെയും അങ്ങനെ ആവണമെന്നില്ല.പക്ഷെ പ്രായം കൂടുന്നതിനനുസരിച്ച് രോമത്തിന്റെ നിറം മാറുമെന്നു മാത്രം.
ചെക്ക് ടെറിയര്‍ എന്നും ബൊഹെമിയന്‍ ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.
പതിനാലു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പതിനൊന്നു കിലോ വരെ ഭാരം വയ്ക്കാറുണ്ട്.
പൊതുവേ തീരെ ചെറിയ ജീവികളെയും കൃമികളെയും പിടിക്കാന്‍ താല്പര്യം കാണിക്കുന്ന ഇവ അല്പം വലിയ ജീവികളോടും മറ്റു നായകളോടും സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.
കാവലിന് മിടുക്കനായ ഇവന്‍ പക്ഷെ എല്ലാവരും സ്നേഹത്തോടെ പെരുമാരൂ എന്നുള്ളതുകൊണ്ട് തന്നെ രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളാവുന്ന ഇനമല്ല.
പതിനാലു വര്‍ഷം വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
ചെക്ക് റിപബ്ലിക്‌കാരനായ ഇവനെ പൊതുവേ യൂറോപ്പില്‍ മിക്കവാറും രാജ്യങ്ങളില്‍ വളര്‍ത്തുന്നു.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment