വളരെ വെത്യെസ്തമായ ഒരു രൂപമാണ് ഇവയുടെ..ചെറുരോമവും (വയറില്‍ ഒട്ടും തന്നെ ഇല്ല..)വണ്ണം ഒട്ടും ഇല്ലാത്ത ശരീരവും..പട്ടിണികോലം എന്ന് തോന്നിപ്പിക്കുന്ന ഇവ വളരെ ഉയരം ഉള്ള ഇനം ആണ്..തൂങ്ങി അഗ്രം വളഞ്ഞ വാല്‍ ആണ് ഇവയുടെ.ശബ്ദം ഉണ്ടാക്കാതെ ഓടാന്‍ കഴിവുള്ളവയാണ് ഇവ..
ഉടമയോട് വളരെ സ്നേഹമുള്ള ഇവ അപരിചിതരെ ആക്രമിക്കുന്ന ഇനം ആണ്..വെട്ടയ്ക്കുപയോഗിക്കുന്ന ഇവ നല്ലൊരു കാവല്‍ നായയും അതോടൊപ്പം നല്ലൊരു രക്ഷയ്ക്കുപയോഗിക്കാവുന്ന നായയും കൂടിയാണ്..
ടോരെഗ് സ്ലോഗി,ഇടിയന്‍ എല്ലെലി,ടുരേഗ് ഗ്രേ ഹൗണ്ട്,സൌത്ത് സഹാറന്‍ ഗ്രേ ഹൗണ്ട് എന്നും പേരുണ്ട് ഇവയ്ക്ക്.
ഇരുപത്തി ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തി അഞ്ചു കിലോ വരെ ഭാരം വയ്ക്കും.
ഗ്രാമത്തില്‍ മാത്രം വളര്‍ത്താന്‍ കൊള്ളാവുന്ന ഇവ ആഫ്രിക്കയിലെ മാലിക്കാരന്‍ ആണ്.
പതിനൊന്നു മുതല്‍ പതിമൂന്നു വരെ വര്‍ഷം ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ഏഴ് കുഞ്ഞുങ്ങള്‍ കാണും.
"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
No comments:
Post a Comment