Sunday, November 9, 2008

12.അമേരിക്കന്‍ ബുള്‍ഡോഗ്(American Bulldog)

വീട്ടുകാവലിനായും ആട്ടിന്‍ പറ്റങ്ങളെ നോക്കാനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്..വലിയ തലയും ഉറച്ച ശരീരവും ഉള്ള ഇവ വളരെ കായിക ശേഷി ഉള്ള ഇനം ആണ്..മറ്റു നായ്ക്കളോട് നന്നായി പെരുമാറാത്ത ഇവ കുട്ടികളോട് നല്ല അടുപ്പം കാട്ടും.

ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുത്താല്‍ നല്ലൊരു കാവല്‍ക്കാരനായി വളര്‍ത്തിയെടുക്കാം.പൊതുവെ തന്‍റെ ചുറ്റുപാടുകള്‍ രക്ഷിക്കാനുള്ള പ്രവണത ഉള്ളതിനാല്‍ നല്ലൊരു രക്ഷകനായും ഇവനെ പ്രയോജനപെടുത്താം..

പൊതുവെ പേടി ഇല്ലാത്ത ഇവ വീട്ടിലെ മറ്റു ചെറു മൃഗങ്ങളോട് ചെറുപ്പത്തിലെ പരിശീലിപ്പിച്ചാല്‍ സ്നേഹത്തോടെ പെരുമാറാനും മിടുക്കനാണ്..

ഓള്‍ഡ് കണ്ട്രി ഡോഗ്,ഓള്‍ഡ് ഇംഗ്ലീഷ് വൈറ്റ് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിഏഴ് വരെ ഇഞ്ച് ഉയരം വയ്ക്കുന്ന ഇവക്കു അറുപതു കിലോ വരെ ഭാരവും ഉണ്ടാകാറുണ്ട്..

രക്ഷയ്ക്ക് പറ്റിയ ഇനമായ ഇവന്‍ എപ്പോഴും ചുറ്റുപാടും നിരീക്ഷിക്കുന്ന ഇനമായതിനാല്‍ കാവലിനു ഏറ്റവും അനുയോജ്യനാണ്..

ബുള്‍ഡോഗ് കാണിക്കേണ്ട എല്ലാ സ്വഭാവ ഗുണമുള്ള ഇവ എന്തിനേയും നേരിടാനുള്ള ചങ്കൂറ്റമുള്ള ഇനമാണ്..പശുക്കളെയും മറ്റു നായകളെയും തന്‍റെ ചുറ്റും വരാന്‍ അനുവദിക്കാത്ത ഇവ ആട്ടിന്‍കൂട്ടത്തിനെ ആക്രമിക്കുന്ന കുറുനരികളെയും ചെന്നയ്ക്കളെയും തുരത്തുവാന്‍ അതീവ സമര്‍ത്ഥന്‍ ആണ് ..

എപ്പോഴും ഉടമ ശ്രദ്ധയും സാമീപ്യവും ആഗ്രഹിക്കുന്ന ഈ അമേരിക്കന്‍ നായയ്ക്ക്‌ എട്ടുമുതല്‍ പതിനഞ്ച് വരെ വര്‍ഷം ആയുസ്സും കാണാറുണ്ട്..

ഒരു പ്രസവത്തില്‍ എട്ടു മുതല്‍ പതിനാറു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്ന നായകളില്‍ ഒന്നായ ഇവ നായെ വളര്‍ത്തുന്നവര്‍ ഇഷ്ടപ്പെടുന്ന ഒരിനം കൂടി ആണ്..

"വര്‍കിംഗ്" ഗ്രൂപ്പിലാണ് ഇവനെ പെടുത്തിയിരിക്കുന്നത്..

4 comments:

Jayasree Lakshmy Kumar said...

ബോക്സർ ഡോഗ് പോലെ ഇരിക്കുന്നു

ദീപക് രാജ്|Deepak Raj said...

മുഖത്തിന്‍റെ പ്രത്യേകത കൊണ്ടാണിങ്ങനെ തോന്നുന്നത്.മാസ്ടിഫ് ഇനത്തിനും ഇങ്ങനെ ബോക്സറോട് സാമ്യം തോന്നാറുണ്ട്..
പക്ഷെ വീതിയേറിയ നെഞ്ചാണ് ബുള്‍ഡോഗ് ഇനത്തിനെ പ്രധാനമായും ബോക്സറില്‍ നിന്നും തിരിച്ചറിയാന്‍ ഒരു അടയാളം,. പിന്നെ ബുള്‍ ഡോഗിന്റെ വാല്‍ മുറിക്കേണ്ട കാര്യം ഇല്ല

നവരുചിയന്‍ said...

ടി വി യില്‍ മാത്രം കണ്ടിട് മാത്രം ഉള്ള ഇവരെ പറ്റി ഇത്രയും നന്നായി എഴുതിയതിനു നന്ദി ...ഇതു തുടരട്ടെ

ദീപക് രാജ്|Deepak Raj said...

thanks navaruchiyaa