***ലോകത്തില്‍ ഏറ്റവും അപകട കാരിയായ ഇനം***(No.1)
(കാനഡയില്‍ മൂന്നു സ്റ്റേറ്റില്‍ നിരോധനം ഉള്ള ഇവയെ അമേരിക്കയില്‍ പകുതിയോളം സ്റ്റേറ്റുകളില്‍ നിരോധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും,ഓസ്ട്രേലിയയിലും (മൂന്നു സ്റ്റേറ്റുകളില്‍) ഐസ്ലാന്‍ഡ്,നോര്‍വേ,സിംഗപ്പൂര്‍,ഫ്രാന്‍സ്,ബ്രിട്ടന്‍,ഡെന്മാര്‍ക്ക്,ന്യൂസീലണ്ട്, ഹോളണ്ട് ,സെര്‍ബിയ ,ഇറ്റലി എന്നിവടങ്ങളില്‍ നിരോധനം ഉള്ള ഇവയെ മറ്റു പല രാജ്യങ്ങളിലും നിരോധനമോ നിയന്ത്രണമോ ഉണ്ട്.പലയിടത്തും ഉടമയ്ക്ക് ജയില്‍ ശിക്ഷയോ വന്‍ തുക പിഴയോ ഒടുക്കേണ്ടി വരും.തന്നെയുമല്ല അമേരിക്കയില്‍ തന്നെ (നിരോധനം ഇല്ലാത്ത സ്റ്റേറ്റുകളില്‍) ഇവയെ വായ് മൂടി മാത്രമെ പൊതു സ്ഥലത്തു കൊണ്ടു പോകാന്‍ പറ്റൂ.)ഇന്ത്യയില്‍ ഇവയെ കൊണ്ടു വരാന്‍ കടുത്ത നിയന്ത്രണം ഉണ്ട്..ചില പ്രത്യേക വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടുവരാം എന്ന് മാത്രം).അമേരിക്കയില്‍ നായ കടി മൂലം മരണം സംഭവിച്ച കേസുകളില്‍ ഏറ്റവും കൂടുതല്‍ ഇവന്‍റെ കടി ഏറ്റിട്ടായിരുന്നു.)
ഉയരം കുറഞ്ഞ ഈ അഹങ്കാരി വളരെ ഉറച്ച ശരീരത്തോട് കൂടിയവനും ചതുരാകൃതിയുള്ള മുഖത്തോട് കൂടിയാവും ആണ്.തലയുടെ വീതി മുഖത്തിന്‍റെ നീളത്തെക്കാള്‍ കൂടുതല്‍ ആണ്.വലിയ മൂക്കുള്ള ഇവയുടെ കീഴ്താടി വളരെ ശക്തിയുള്ളതാണ്.
വീതിയേറിയ നെഞ്ചുള്ള ഇവന്‍ അതീവ കരുത്തും ധൈര്യവും ചുറുചുറുക്കും ഉള്ളവന്‍ ആണ്..ഏറ്റവും മികച്ച ഒരു പോരാളിയ്ക്ക് വേണ്ട എല്ലാ ഗുണവും ഉള്ള ഇവയെ അമേരിക്കന്‍ അധോലോകം നായകളുടെ പോരാട്ടം നടത്താന്‍ ഉപയോഗിക്കുന്നു. എപ്പോഴും എത്രവലിയ നായകളെയും കടിച്ചുകൊല്ലുന്ന ഇവയുടെ കടിവിടുക അസംഭവ്യം ആണ്. ഒരിക്കല്‍ കടിച്ചാല്‍ ഇര മരിക്കുന്ന വരെയോ കടിച്ച ഭാഗം മുറിച്ചുകൊണ്ടോ മാത്രമെ ഇവ മാറുകയുള്ളൂ..
അമേരിക്കന്‍ പിറ്റ്ബുള്‍ എന്നും പിറ്റ്ബുള്‍ ടെറിയര്‍ എന്നും പേരുള്ള ഇവ ഉടമയുടെ വിശ്വസ്തന്‍ ആണ്.ജീവന്‍ പോയാലും ഉടമയെയും തന്‍റെ ചുറ്റുപാടുകളെയും കാക്കുന്ന ഇവ പക്ഷെ മറ്റുള്ളവരുടെ ജീവന്‍ എടുക്കുകയാവും പതിവ്..
നല്ല കഴിവും കായിക ശേഷിയും ഉള്ള ഇവയെ വളരെ ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുക്കേണ്ടത് അത്യാവശ്യമാണ്..ഒരിക്കല്‍ ഇവയുടെ സ്വഭാവം രൂപപ്പെട്ടാല്‍ പിന്നെ മാറ്റുക നടപ്പുള്ള കാര്യമല്ല..
ഇരുപത്തി രണ്ടു ഇഞ്ചില്‍ താഴെ മാത്രം ഉയരം വയ്ക്കുന്ന ഇവ മുപ്പത്തിഏഴുവരെ കിലോ തൂക്കം വയ്ക്കും..
മറ്റു നായകളോട് നന്നായി പെരുമാറാത്ത ഇവ പക്ഷെ കാവലിനും രക്ഷയ്ക്കും പറ്റിയ ഏറ്റവും മികച്ച ഇനം ആണ്.എത്ര വലിയ ജന്തു വന്നാലും അവയെ മരണം വരെ നേരിടുന്ന ഇവ കാളകളെ വരെകൊന്ന ചരിത്രമുണ്ട്.. കാട്ടു പന്നികളെ ആക്രമിച്ചു കൊല്ലുന്ന ഇവയെ ഇപ്പോള്‍ ആഫ്രിക്കയില്‍ വന്‍തോതില്‍ വളര്‍ത്താറുണ്ട്..
വന്‍തോതില്‍ വ്യായാമം ഇഷ്ട്ടപ്പെടുന്നതും ആവശ്യമായതും ആയ ഇവ സൈക്കിളിനോടൊപ്പം ഓടാന്‍ വളരെ താത്പര്യം കാട്ടാറുണ്ട്..ഒരു മതില്‍ക്കെട്ടിനുള്ളില്‍ വളര്‍ത്തേണ്ട ഇവയെ ഫ്ലാറ്റ് ജീവിതത്തില്‍ ഒട്ടുംതന്നെ പൊരുത്തപ്പെടുത്തുവാന്‍ കഴിയില്ല..
ആദ്യമായി നായെ വളര്‍ത്തുന്നവര്‍ ഇവയെ ഒഴിവാക്കുകയാവും ബുദ്ധി..
ഇവയ്ക്കു നല്ല വ്യായാമവും ശ്രദ്ധയും മാത്രമല്ല പരിചയ സമ്പന്നനും കഴിവും അറിവും കരുത്തും ഉള്ള ഉടമയാണ് നല്ലത്.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ ഇവയെ സൂക്ഷിച്ചു കൈകാര്യം ചെയ്യുകയാവും നല്ലത്..
ശരാശരി പന്ത്രണ്ടു വയസ്സ് ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.
"മാസ്റ്റിഫ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരികുന്നത്..
2 comments:
nice posts .thankyou
കൊള്ളാം ,ഇവന്‍ കൊള്ളാം ...... പട്ടികളിലെ മാഫിയ കിംഗ് ആണല്ലേ
Post a Comment