കണ്ടാല്‍ പോമറേനിയന്‍ പോലെ ഉണ്ടെങ്കിലും സ്പിട്സ് ഫാമിലിയില്‍ പെട്ട ഇവ വളരെ നല്ലയിനം വളര്‍ത്തു നായകളാണ്.കൂര്‍ത്ത ചെവിയോടും മൂക്കൊടും കൂടിയ ഇവയെ രക്ഷയ്ക്കായും കാവലിനായും വളര്‍ത്തുന്നു..
വീട്ടില്‍ വളര്‍ത്താന്‍ നല്ല ഇനം ആയ ഇവയ്ക്കു നായുടെതായ ഗന്ധം ഇല്ല..എപ്പോഴും നല്ല വൃത്തിയില്‍ കാണപ്പെടുന്ന ഇവയെ സര്‍ക്കസ്സിലും ഉപയോഗിച്ചു വരാറുണ്ട്..
ഇസ്കി എന്നും പേരുള്ള ഇവയെ അമേരിക്കന്‍ സ്പിട്സ് എന്നും വിളിക്കാറുണ്ട്..
ചൂടിനേക്കാള്‍ തണുപ്പ് ഇഷ്ടപ്പെടുന്ന ഇവയുടെ നല്ല കുര കാരണം കാവല്‍ നായ ആയിട്ടും വളര്‍ത്താം.ടോയി,മിനിയേച്ചര്‍,സ്റ്റാന്‍ഡേര്‍ഡ് എന്നി മൂന്നു കാറ്റഗിറിയില് ഉള്ള ഇവ യഥാക്രമം പന്ത്രണ്ട്,പതിനഞ്ച്,പത്തൊമ്പത് ഇന്ച്ചു വരെ ഉയരവും അഞ്ചു,ഒന്‍പതു,പതിനാലു കിലോ വരെ തൂക്കവും ഉണ്ടാകാറുണ്ട്..
കുട്ടികളെയും മറ്റു ജീവികളെയും ഇഷ്ടപ്പെടുന്ന ഇവ നല്ല അനുസരണ ശീലവും,ബുദ്ധിയും,ചുറുചുറുക്കും ഉള്ള ചിലപ്പോള്‍ അല്പം കുരുത്തക്കേടും ഉള്ള ഇനം ആണ്..
വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന ഇവ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെ ആയുസ്സും ഉള്ളവയാണ്..ശരാശരി അഞ്ചു കുട്ടികള്‍ ഒരു പ്രസവത്തില്‍ ഉണ്ടാകാറുണ്ട്.
"നോണ്‍ സ്പോര്‍ട്ടിംഗ്" ഇനത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
1 comment:
സുന്ദരൻ:)
Post a Comment