കഠിനാധ്വാനിയായ ഇവ വളരെയധികം ദൂരം യാത്ര ചെയ്യുന്ന ഇനം ആണ്..ആടിനെ മേയ്ക്കാന്‍ ഏറ്റവും പറ്റിയ ഇനങ്ങളില്‍ ഒന്നായ ഇവയെ കുതിരകളെയും താറാവുകളെയും മേയ്ക്കാനും ഉപയോഗപ്പെടുത്താം.ഒരാളെ മാത്രം ഉടമയായി അംഗീകരിക്കുന്ന ഇവ മറ്റുള്ളവരെയും അപരിചിതരേയും അടുപ്പിക്കില്ല.
മൂശട്ടക്കാരനായ ഇവന്‍ കുട്ടികളെയും പരിച്ചയമുള്ളവരെയും നന്നായി നോക്കുമെങ്കിലും അവരെയും നിയന്ത്രിക്കാന്‍ ശ്രമിക്കും..കാരണം ആ സ്വഭാവം ഇവന്‍റെ രക്തത്തില്‍ ഉള്ളതാണ്..ബദാമിന്‍റെ ആകൃതിയില്‍ കണ്ണുള്ള ഇവയുടെ കൂര്‍ത്തചെവിയും ബ്രഷ്പോലെയുള്ള വാലും കട്ടിയുള്ള രോമവും ശ്രദ്ധാകേന്ദ്രം തന്നെ..
ശരാശരി വലിപ്പമുള്ള ഇവയുടെ ശരീരം വളരെ ഉറച്ചതാണ്.ജനിക്കുമ്പോള്‍ വെളുത്ത നിറം മാത്രമുള്ള ഇവയുടെ ശരീരത്ത് പിന്നീട് പുള്ളിയും മറ്റും വരും,..
ക്വീന്‍സ് ലാന്‍ഡ് ഹീലര്‍,ഹാള്‍സ് ഹീലര്‍,റെഡ് ഹീലര്‍,ബ്ലു ഹീലര്‍,ഓക്കടോ,ഹീലര്‍,ഒസ്സി എന്നും ഇവയ്ക്കു പേരുണ്ട്..
ഇരുപതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ ഇരുപത്തിഒന്നു കിലോവരെ തൂക്കവും വയ്ക്കും.
കാവലിനായോ രക്ഷയ്ക്കായോ വളര്‍ത്താന്‍ ഏറ്റവും പറ്റിയ ഇനം ആയ ഇവ പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെ വര്‍ഷം ജീവിക്കുന്നവയാണ്.ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ എട്ടു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവും.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില് ഒരുവര്ഷം.
15 years ago
No comments:
Post a Comment