ഫ്രഞ്ച് ഐറിഷ് നായകളോട് വിദൂര ബന്ധമുള്ള ഇവ നല്ലൊരു വേട്ട പട്ടിയാണ്..സൌന്ദര്യം അല്പം കുറവാണെങ്കിലും ഉടമയോടും കുട്ടികളോടും നല്ല സ്നേഹമുള്ള ഇനമാണ്..ഇരകളെ പുറകെ ഓടിച്ചിട്ട് പിടിക്കാനും എത്രവലിയ ജന്തുവായാലും വിടാതെ പിന്തുടരാനുമുള്ള ഇവയുടെ ധൈര്യം പ്രശംസനീയം തന്നെയാണ്..വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പഠിക്കുവാന്‍ ഇവ സമര്‍ത്ഥനാണ്..
പക്ഷെ ഇവയുടെ വലിയ ഒച്ചത്തിലുള്ള കുര അസഹനീയം ആയിരിക്കും..സാധാരണ നായകളെ അപേക്ഷിച്ച് വന്‍ ശബ്ദത്തില്‍ നിര്‍ത്താതെ കുരയ്ക്കുന്ന ഇവയുടെ കുര വളരെ ദൂരത്തില്‍ വരെ കേള്‍ക്കാം..അതുകൊണ്ട് തന്നെ പരിസരവാസികള്‍ക്ക് ഇവ ഒരു ശല്യം ആകാറാണ് പതിവ്..
ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ മുപ്പതു കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്..
വളരെ നല്ല വേട്ടക്കാരന്‍ ആണെങ്കിലും വീട്ടുകാരോടും കുട്ടികളോടും എല്ലാം വളരെ സൌമ്യമായി പെരുമാറും..പക്ഷെ ഈ സൌമ്യാ ഭാവം ഉള്ളതിനാല്‍ രക്ഷയ്ക്കായി വളര്‍ത്താന്‍ അത്ര പറ്റിയ ഇനം അല്ല ഇവ..പക്ഷെ ഇവ വളരെ ഉച്ചത്തില്‍ കുറയ്ക്കുന്നത് കൊണ്ടു നല്ലൊരു കാവല്‍ നായയായി ഇവയെ വളര്‍ത്താം..
പതിനൊന്നു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്
"ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്
1 comment:
ലെവനാണ് നായ്
Post a Comment