ഇംഗ്ലീഷ് ടെറിയര്‍ അല്ലാത്ത ചുരുക്കം ചില ടെറിയര്‍ ആണിവ..
ടെറിയര്‍ ഇനത്തിലെ ഏറ്റവും ചെറിയവന്‍..ഇവനെ സ്നേഹത്തോടെ " ഓസി " എന്നും വിളിക്കാറുണ്ട്..കറുത്ത മൂക്കും കൂര്‍ത്ത ചെവിയും ഇവയുടെ പ്രത്യേകതയാണ്..
ഏത് കാലാവസ്ഥയോടും ഏത് സാഹചര്യത്തോടും പൊരുത്തപെടുന്ന ഇവ വൃദ്ധരോടും,വികലാംഗരോടും,കുട്ടികളോടും നന്നായി ഇണങ്ങി അവരോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രതേക കഴിവുണ്ട്.നന്നായി കുരയ്ക്കുന്ന അവ അപരിചിതരെ കണ്ടാല്‍ നിര്‍ത്താതെ കുരയ്ക്കും.അക്കാരണത്താല്‍ ഇവ നല്ല കാവല്‍ നായയാണ്..ധൈര്യശാലി ആണെങ്കിലും രക്ഷയ്ക്ക് ഇവയെ ഉപയോക്കിക്കാന്‍ ആവില്ല..
പതിനൊന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ ആറ് കിലോ വരെ തൂക്കമേ വയ്ക്കൂ.
നല്ല അനുസരണയും ബുദ്ധിയും ഉള്ള ഇനം ആണിവ..പതിനഞ്ച് വയസ്സുവരെ ജീവിക്കുന്ന ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവും..
"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
No comments:
Post a Comment