
പൊതുവെ വലിയ ചൂടു കാലാവസ്ഥ ഇഷ്ടം ഇല്ലാത്ത ഇനം ആണെങ്കിലും ഏത് കാലാവസ്ഥയോടും ഇവ പൊരുത്തപ്പെട്ടോളും. മുതിര്‍ന്ന നായ ആണെങ്കിലും നായ്കുട്ടികളെ പോലെ പെരുമാറി വീട്ടില്‍ ഉള്ളവരുടെ മനം കവരാന്‍ മിടുക്കനാണ് എന്നതും കുട്ടികളോടും മുതിര്‍ന്നവരോടും മാന്യനായി പെരുമാറും എന്നതും ഏവര്‍ക്കും പ്രിയാങ്കരനാക്കാന് കാരണം ആണ്.
ഇരുപത്തിഅഞ്ച് ഇഞ്ചോളം ഉയരം വയ്ക്കുന്ന ഇവ മുപ്പത്തിഏഴ് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്..
അധികം നീളം ഇല്ലാത്ത രോമം നല്ല ഭംഗിയുള്ളതും അധികം പരിചരണം വേണ്ടാത്തതും ആണ്..വളരെയേറെ അനുസരണയും ബുദ്ധിയും ഉണ്ടെങ്കിലും ചിലപ്പോള്‍ കുട്ടികളെ പോലെ പെരുമാറും എന്നുള്ളതിനാല്‍ തീരെച്ചെറിയകുട്ടികളെ ഇവയുടെ അടുത്ത് വിടുമ്പോള്‍ സൂക്ഷിക്കുക.കാരണം ഇവ കളിക്കുന്നതിനിടയില്‍ കുട്ടികളെ തട്ടിയിടാന്‍ സാധ്യത ഉണ്ട്..
ചിലപ്പോള്‍ അപരിചിതരായ നായകളോടും മറ്റു ആണ് നായകളോടും അല്പം ദേഷ്യം കാട്ടാറുണ്ട്..ധൈര്യശാലിയായ ഇവയ്ക്കു നല്ല വ്യായാമവും ആവശ്യമുണ്ട്..
കാവലിനും രക്ഷയ്ക്കും മികച്ചയിനമായ ഇവ പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത ഇനം ആണ്..
എട്ടുമുതല്‍ പന്ത്രണ്ടു വയസ്സുവരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ച് മുതല്‍ പത്തു കുട്ടികള്‍ വരെയുണ്ടാവും.
ജര്‍മ്മന്‍കാരനായ ഇവയെ "വര്‍ക്കിംഗ്"ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്.