
ഉടമയുടെ കൂടെ റോഡിലൂടെ നടന്നുപോകാനും കാറില്‍ യാത്ര ചെയ്യാനും ഇഷ്ടപ്പെടുന്ന ഇവന് മറ്റു നായകളുടെ പോലെയുള്ള മടുപ്പിക്കുന്ന ഗന്ധമോ അധികം പൊഴിയുന്ന രോമമോ ഇല്ല..
വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന ഇവ ഉടമയെ വളരെ സ്നേഹിക്കുന്നതും എപ്പോഴും ഉടമയുടെ ചുറ്റും നടക്കാന്‍ ഇഷ്ട്ടപ്പെടുന്നതുമായ ഇനമാണ്.
റൌണ്ട് ഹെടെഡ് ബുള്‍ ആന്‍ഡ് ടെറിയര്‍,ബോസ്ടന്‍ ബുള്‍,ബുള്ളെറ്റ് ഹെഡ്,റൌണ്ട് ഹെഡ്സ് എന്നും ഇവയെ വിളിക്കുന്നു,.
കുറഞ്ഞ ഭാരമുള്ളതെന്നും,ശരാശരി ഭാരമുള്ളതെന്നും,ഭാരം കൂടിയവ എന്നതും ഉള്‍പെടെ മൂന്നു വലിപ്പത്തില്‍ ഉള്ള ബോസ്ടന്‍ ടെറിയര്‍ ഉണ്ട്.. ഏതായാലും പത്തു മുതല്‍ പതിനേഴ് ഇഞ്ച് വരെയേ ഉയരം വയ്ക്കൂ. നാല് മുതല്‍ പന്ത്രണ്ടു കിലോവരെ തൂക്കവും വരും.
വളരെയേറെ അനുസരണ ഉള്ള ഇവ മറ്റുകുട്ടികളോടും വീട്ടിലുള്ള കുട്ടികളോടും നന്നായി പെരുമാറും.. അപൂര്‍വ്വം സാഹചര്യത്തില്‍ ഒഴികെ മറ്റു നായകളോടും മൃഗങ്ങളോടും നന്നായി പെരുമാറും.
നന്നായി കുരയ്ക്കുന്ന ഇവയെ കാവലിനായി വളര്‍ത്താം.പക്ഷെ എല്ലാവരോടും സ്നേഹം കാട്ടുന്ന ഇവ ഒരു രക്ഷയ്ക്കായി വളര്‍ത്താവുന്ന ഇനം അല്ല..
പത്തു മുതല്‍ പതിനാലു വയസ്സ് വരെ ഇവ ജീവിക്കാറുണ്ട്.ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.. (മിക്കപ്പോഴും സിസേറിയന്‍ നടത്തേണ്ടി വരുമെന്നുള്ളതു കൊണ്ടു സാധാരണക്കാര്‍ ഇവയെ വളര്‍ത്താതിരിക്കുകയാവും ബുദ്ധി..)
No comments:
Post a Comment