
പൊതുവെ ശാന്തനെന്നു തോന്നുന്ന ഇവ ആവശ്യം വരുന്നഘട്ടം സ്വന്തം ജീവന്‍ കൊടുത്തും ഉടമയെ രക്ഷിക്കും.പൊതുവെ അധികം കുരയ്ക്കാത്ത പലപ്പോഴും കാവല്‍നായ എന്ന നിലയില്‍ അത്ര ശോഭിക്കില്ല..എന്നാല്‍ ആരെങ്കിലും തന്‍റെ ചുറ്റുവട്ടത്തുള്ള എന്തെങ്കിലും എടുക്കാന്‍ ശ്രമിച്ചാല്‍ കുരയ്ക്കാതെ തന്നെ വന്നു അവരെ ആക്രമിക്കുകയും ചെയ്യും.
ശക്തിശാലിയായ ഇവയെ ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുത്തില്ലെങ്കില്‍ ഒരു അപകടകാരിയായി മാറാന്‍ വളരെ സാധ്യതയുണ്ട്.
ആം സ്റ്റാഫ് ടെറിയര്‍ എന്നും പേരുള്ള ഇവ പത്തൊമ്പത് ഇഞ്ച് വരെ ഉയരവും മുപ്പത്തി ആറ്കിലോ വരെ തൂക്കവും വയ്ക്കും.
പരിശീലനം കൊടുത്താല്‍ കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ പക്ഷെ വീട്ടില്‍ ഉള്ള മറ്റു മൃഗങ്ങളോടും നായകളോടും മോശമായി പെരുമാറും എന്ന് മാത്രമല്ല കൊന്നെന്നും വരും.സമാനലിംഗത്തില്‍ പെട്ട നായകളോട് എത്ര പരിശീലനം കൊടുത്താലും നന്നായി ഇവ പെരുമാറില്ല..
ഏറെ വ്യായാമം ആവശ്യമുള്ള ഇവ ഫ്ലാറ്റുകള്‍ക്ക് പറ്റിയ ഇനമല്ല.ചുറ്റുവേലി ഉള്ള വീടുകളാണ് ഏറ്റവും നല്ലത്,.പരിചയ സമ്പന്നനായ ഉടമയാവും ഇതിന് ഏറ്റവും യോജിച്ചത്.
പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ ഏറെ ഉള്ള ഇനമാണ് ഇവ.
പത്തു മുതല്‍ പന്ത്രണ്ടു വരെയാണ് പൊതുവെ ഇതിന്‍റെ ആയുസ്സ്.ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പത്തു വരെ കുട്ടികളും ഉണ്ടാകാറുണ്ട്.
"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment