
ചിലപ്പോഴൊക്കെ ചെറിയ മൃഗങ്ങളെ ഓടിക്കും എന്നാലും പൊതുവെ മനുഷ്യനോടോ മറ്റു നായകളോടോ പ്രശ്നം ഉണ്ടാക്കാറില്ല.റാകൂണുകളെ വേട്ടയാടാന്‍ ആണിവയെ പൊതുവെ വളര്‍ത്തുന്നത്, റാകൂണുകളെ ഓടിച്ചു മരത്തില്‍ കയറ്റി ഉടമയ്ക്ക് അവയെ വെടിവെച്ചു കൊല്ലാന്‍ അവസരം ഉണ്ടാക്കുകയാണ് ഇവയുടെ പ്രധാന പണി.. രാക്കൂണ്‍ അല്ലാതെ ആരോടും പ്രകോപനപരമായി ഇവ പെരുമാറില്ല..
ഇരുപത്തിഏഴ് ഇഞ്ച് ഉയരംവയ്ക്കുന്ന ഇവ നാല്‍പതുകിലോവരെ ഭാരം വയ്ക്കുന്നവയാണ്..
കാവലിനു ശരാശരി മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്ന ഇവ രക്ഷയ്ക്കായി വളരെ മോശം ഇനമാണ്..
അമേരിക്കക്കാരനായ ഇവയ്ക്കു പന്ത്രണ്ടു വയസ്സുവരെ ആയുസ്സുണ്ട്.
"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
No comments:
Post a Comment