
ഇവയെ വേട്ടയ്ക്കാണ് ഉപയോഗിക്കുന്നത്. കൊന്ന മൃഗത്തെയോ പക്ഷിയെയോ ബോട്ടില്‍ നിന്നും എടുത്തു കൊണ്ടുവരാന്‍ ഇവ മിടുക്കരാണ്..എണ്ണമയം ഉള്ള ഇവയുടെ രോമം നനയുകയില്ല..ചുരുണ്ട രോമമുള്ള ഇവയുടെ കഴുത്തും തലയും മുതുകും വളരെ ഉറപ്പുള്ളതും വേട്ടയ്ക്ക് അനുയോജ്യവും ആണ്.ഇവയുടെ ഘ്രാണശക്തി പേരു കേട്ടതാണ്..
വീട്ടില്‍ വളര്‍ത്താന്‍ നല്ല ഇനം ആണെങ്കിലും നായാട്ടിനെ മുന്നില്‍ കണ്ടു കൊണ്ടാണ് മിക്കവാറും തന്നെ ഇവയെ വളര്‍ത്താറുള്ളത്..ഒന്നര അടി മാത്രം ഉയരം വയ്ക്കാറുള്ള ഇവ ഇരുപ്പത്തിഒന്നു കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്..
കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ സ്വന്തം ഭക്ഷണത്തോട് കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ട്..ഇവയുടെ പാത്രത്തിനു അടുത്ത് ചെന്നാല്‍ വളരെ ദേഷ്യം കാട്ടുക പതിവാണ്..എപ്പോഴും തിരക്കോട് ജോലി ചെയ്യാന്‍ താത്പര്യം ഉള്ള ഇവ സദാസമയവും വെള്ളത്തില്‍ കളിക്കാനും വെള്ളത്തിലൂടെ പോകുന്ന പക്ഷികളെയും മീനിനെയും പിടിക്കാന്‍ ഇഷ്ടപ്പെടുന്നു..
രക്ഷയ്ക്ക് ശരാശരിയില്‍ താഴെയോ മോശമായോ ഇവ പക്ഷെ കാവലിനായി ഉപയോഗപ്പെടുന്ന ഇനമാണ്.
അല്പം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ഇനമായ ഇവ എപ്പോഴും വെള്ളത്തില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു..അതോടൊപ്പം ഇവയുടെ രോമം ജട പിടിക്കാന്‍ സാധ്യത ഉള്ളതുകൊണ്ട് ഇടയ്ക്കിടെ ചീകുന്നത് നല്ലതായിരിക്കും..
പത്തു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ ജീവിക്കുന്ന ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.
"സ്പോര്‍ട്ടിംഗ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
No comments:
Post a Comment