
ഉടമയെ മാത്രമെ അനുസരിക്കൂ..അതുപോലെ ആദ്യമായി വളര്‍ത്താന്‍ പറ്റിയ ഇനം അല്ല ഇവ..ഇവയുടെ അടുത്ത് കൂടുതല്‍ മണ്ടത്തരം കാട്ടാതെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഇനം നായ ആണ്.ഒരു പക്ഷെ ചെറിയ കൈപ്പിഴ പോലും വളരെ വലിയ പ്രശ്നത്തിന് കാരണമാവും.
മലിനോയിസ് ,ചെയ്ന്‍ ദെ ബെര്‍ജേര്‍ ബെല്ഗെ,മലിനോയിസ് ഷെപ്പെട് ഡോഗ് എന്നും പേരുണ്ട്.
ഇരുപത്തിയാറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിഒമ്പത് കിലോവരെ തൂക്കവും വയ്ക്കാറുണ്ട്.
മറ്റുപട്ടികളെ ഇവയുടെ അടുത്ത് വിടുന്നത് സൂക്ഷിച്ചു വേണം.കുട്ടികളെ ഇഷ്ടമാണെങ്കിലും അല്പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും.ഷീപ്പ്ഡോഗ് ആയതിനാല്‍ ചുറ്റുപാടും നല്ല ശ്രദ്ധയായിരിക്കും.
മികച്ച ഒരു കാവല്‍നായയായ ഇവ രക്ഷയ്ക്ക് വളര്‍ത്താന്‍ പറ്റിയ ഇനവുമാണ്.
നഗരത്തിലോ ഗ്രാമത്തിലോ വളര്‍ത്താവുന്ന ഇനമാണിവ..നല്ലപരിശീലനവും വ്യായാമവും ഇവയ്ക്കു അത്യാവശ്യമാണ്.
പതിനാലുവയസ്സ് വരെ ഇവയ്ക്കു ആയുസ്സുണ്ട്.ഇവയുടെ ഒരു പ്രസവത്തില്‍ ആറുമുതല്‍ പത്തു കുട്ടികള്‍ ഉണ്ടാവാറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment