ഈ അമേരിക്കകാരന് നായ സ്ലെഡ്ജ് വലിക്കാനാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. അല്പം മടങ്ങിയ ചെവിയുള്ള ഇവ സൈബീരിയന്‍ ഹസ്കിയെക്കാളും അലാസ്കന്‍ മലമൂട്ടിനെക്കാളും ജോലി ചെയ്യാന്‍ സമര്ത്ഥന് ആണ്. ഒപ്പം ദീര്‍ഘനേരം ജോലിചെയ്യാനും അതിവേഗത്തില്‍ മഞ്ഞിലൂടെ ഓടാനും മിടുക്കന് തന്നെ. ഇടത്തരം മുതല്‍ നല്ലവലിപ്പം വരെ ഉള്ള നായകള്‍ ഉണ്ട്. ചിലതിന്റെ രോമങ്ങള്‍ ഇടത്തരം ആണെങ്കില്‍ ചിലതിന്റെ നല്ല നീളമുള്ളതും ആവാം.വാലില്‍ നല്ല രോമങ്ങള്‍ കാണും. അല്പം പരന്ന പാദങ്ങളും ഇവയുടെ പ്രത്യേകത തന്നെ.ഇരുപത്തി ഏഴു ഇഞ്ച് ഉയരം വരെ വയ്ക്കുന്ന ഇവയ്ക്കു നാല്പതു കിലോവരെ ഭാരം വയ്ക്കാം.
പൊതുവേ പ്രശ്നക്കാരന്‍ അല്ലാത്ത ഇനമാണ്. അപരിചിതരോട് അടുക്കാന്‍ പോവാറില്ലയെങ്കിലും അവരോടു പ്രശ്നത്തിനും പോകാറില്ല. കുട്ടികളോട് വളരെ നന്നായി പെരുമാറും.
കാവലിനു വെറും ശരാശരി മാത്രമായ ഈ ഇനം നായ രക്ഷയ്ക്കായി വളരെ മോശവുമാണ്.
അതുകൊണ്ട് തന്നെ ജോലി ചെയ്യിക്കാന്‍ മാത്രമാണ് ഇവയെ വളര്‍ത്തുക.പത്തു മുതല്‍ പതിനഞ്ച് വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഒമ്പത് വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്.










