
ഇതൊരു ഹൈബ്രിഡ് സങ്കരയിനമാണ്.കവലിയര്‍ കിംഗ് ചാള്‍സ് സ്പാനിയേല്‍,ബിഷോന്‍ ഫ്രീസ് എന്നീ ഇനങ്ങളുടെ സങ്കരം.കവലിയര്‍ ഇനം പോലെ സ്നേഹമുള്ളവനും അതോടൊപ്പം ബിഷോനെ പോലെ മിടുക്കനുമാണ്.പക്ഷെ ഇവയെ മിക്ക കെന്നല്‍ ക്ലെബും അംഗീകരിച്ചിട്ടില്ല.പക്ഷെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വളരെ പ്രചാരമുള്ള ഇനമാണ്.
കാവഷോന്‍ എന്നും പേരുണ്ട്.
പതിനാലു ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്കു പന്ത്രണ്ടു കിലോ വരെ ഭാരം വയ്ക്കാറുണ്ട്.
കുട്ടികളോട് വലിയ കാര്യമുള്ള ഇവ അവരുടെ കൂടെ എത്രനേരം വേണമെങ്കിലും കളിച്ചു കൊണ്ട് നില്‍ക്കും.ആളുകളോട് സ്നേഹമുള്ള ഇനമായതിനാല്‍ രക്ഷയ്ക്കോ കാവലിനോ ഇവയെ വളര്‍ത്താനാവില്ല.
No comments:
Post a Comment