
ഒരിക്കലും ഒരു ആക്രമണത്തില്‍ നിന്നും പേടിച്ചു ഓടാത്ത പ്രകൃതം ആണെങ്കിലും അപകടകാരിയായ ഇനമല്ല.പക്ഷെ സ്നേഹവും കഴിവും ഉള്ള ഒരാള്‍ വളര്‍ത്തുന്നതാവും നല്ലത്.
ഇരുപത്തിഎഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ അറുപതു കിലോവരെ ഭാരവും വയ്ക്കാം.അതെ പോലെ ചുറുചുറുക്കും ഉള്ള ഇനമായതിനാല്‍ അല്പം ആരോഗ്യമുള്ളവര്‍ വളര്‍ത്തുന്നതാവും നല്ലത്.
മറ്റുനായകളെ അത്രകണ്ട് ഇഷ്ടപ്പെടാത്ത ഇവ പക്ഷെ വീട്ടിലെ കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇനമാണ്.അതേപോലെ പേടി ഒട്ടും ഇല്ലാത്ത ഇനമായ ഇവന്‍ ചിലപ്പോഴൊക്കെ ദുര്‍വ്വാശി കാണിക്കുകയും ചെയ്യും.നല്ല അനുസരണയും ഉണ്ട്.
കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനമാണ്.നല്ലപരിശീലം കൊടുത്താല്‍ ഒരു അംഗരക്ഷകനെ ഒഴിവാക്കി ഇവയെ വേണമെങ്കില്‍ ആ ചുമതല ഏല്‍പ്പിക്കാം.അത്രകണ്ട് സമര്‍ത്ഥനും ബുദ്ധിശാലിയുമാണ് ഇവ.നല്ല അനുസരണയുള്ള ഇനം ആണെങ്കിലും ചെറുപ്പത്തില്‍ നല്ല പരിശീലനം കൊടുക്കണം.അതുപോലെ എല്ലാകാര്യവും വളരെ പെട്ടെന്ന് തന്നെ പഠിച്ചേടുക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
എട്ടുമുതല്‍ പന്ത്രണ്ടു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.ഈയിനവും ബ്രിട്ടീഷ്കാരന്‍ തന്നെ.
No comments:
Post a Comment