
അതേപോലെ ജന്മനാ ആട്ടിന്‍,പശു കൂട്ടങ്ങളെ മേയ്ക്കുന്ന സ്വഭാവം മൂലം തന്റെ ചുറ്റുപാടിനെ സംരക്ഷിക്കുന്ന സ്വഭാവവും ജന്മസിദ്ധം തന്നെ.പക്ഷെ കൂടുതല്‍ കര്‍ശനമായി ഇടപെട്ടാല്‍ അല്പം മുന്‍ശുണ്ടി കാട്ടിയെന്നും വരും.അല്പം പരിചയ സമ്പന്നനായ ഒരാള്‍ വളര്‍ത്തുന്നതാവും നല്ലത്.എന്നാലും തുടക്കക്കാര്‍ക്കും പ്രശ്നങ്ങള്‍ ഇല്ലാതെ വളര്‍ത്താന്‍ പറ്റിയ ഇനം തന്നെ.
പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം പതിനെട്ടു കിലോ വരെ വരാം.
വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും.അഥവാ പൂച്ചയുണ്ടെങ്കില്‍ ചെറുപ്പം മുതല്‍ ഇവയുമായി ഇണക്കി വളര്‍ത്താന്‍ ശ്രമിക്കുക.കാവലിനു മികച്ചയിനമായ ഇവ രക്ഷയ്ക്കായി വളര്‍ത്തിയാലും മിടുക്കന്‍ തന്നെ.
പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴു കുട്ടികള്‍ വരെയുണ്ടാവാറുണ്ട്
"ഹെര്‍ഡിംഗ്"ഗ്രൂപ്പില്‍ ആണ് ഇവയെ പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment