
ഒരടി വരെ ഉയരം വരുന്ന ഇവയ്ക്ക് എഴുകിലോ വരെ ഭാരവും വരാറുണ്ട്.
ഓടിച്ചാടി നടക്കാന്‍ ഇഷ്ടമുള്ളവന്‍ എങ്കിലും മുറ്റവും മറ്റും കുഴികുഴിക്കുന്ന സ്വഭാവം ചെറുപ്പത്തിലെ മാറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ മണ്ണുള്ളയിടം മുഴുവന്‍ തന്നാലാവും വിധം കുഴികള്‍ കുഴിക്കാന്‍ ഇവന്‍ മടിക്കാറില്ല.കൃമി കീടങ്ങളെ പിടിക്കാനുള്ള ഈ കുഴി കുഴിക്കല്‍ ചിലപ്പോള്‍ വീട്ടിലെ പൂന്തോട്ടം നശിപ്പിക്കുമ്പോള്‍ പ്രശ്നമാവും.കുട്ടികളോട് വളരെ നന്നായി പെരുമാറുമേങ്കിലും ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.
നന്നായി കുരയ്ക്കുന്നത് കൊണ്ടു കാവലിനു മിടുക്കനാണെങ്കിലും എല്ലാവരോടും സൌഹൃദമായി ഇടപെടുന്നതുകൊണ്ട് തന്നെ രക്ഷയ്ക്കുവേണ്ടി വളര്‍ത്താന്‍ കഴിയില്ല.
പന്ത്രണ്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെയാണ് ഈ ബ്രിട്ടീഷ്കാരന്‍ ചെറുനായയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ അഞ്ചു കുട്ടികള്‍ ഉണ്ടാവാറുണ്ട്.
"ടെറിയര്‍ " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .
No comments:
Post a Comment