
കാവലിനും രക്ഷയ്ക്കും വളരെ സാമര്‍ത്ഥ്യം ഉണ്ടെങ്കിലും വലിയ ആരോഗ്യവും ധൈര്യവും ഉള്ള ഇനമായതിനാല്‍ നല്ല ആരോഗ്യവും കഴിവും നായയെ നിയന്ത്രിക്കാന്‍ ശേഷിയും ഒപ്പം നായകളെ വളര്‍ത്തി പരിചയവുമുള്ള ഒരാള്‍ മാത്രമേ ഇതിനെ വളര്‍ത്താന്‍ തുനിയാവൂ..തന്നെ നിയന്ത്രിക്കാന്‍ ശേഷിയില്ലാത്തവന്‍ ആണ് യജമാനന്‍ എന്നറിഞ്ഞാല്‍ പിന്നെ ഇവയെ നിയന്ത്രിക്കുക അത്യന്തം ശ്രമകരമാണ്.ഒപ്പം മറ്റുള്ളവര്‍ക്ക് അപകടവും.
കൊക്കേഷ്യന്‍ ഷീപ്പ് ഡോഗ്,കൊക്കേഷ്യന്‍ മൌണ്ടന്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു എഴുപതു കിലോ ശരാശരി ഭാരം വരുമെങ്കിലും തൊണ്ണൂറു മുതല്‍ നൂറു കിലോവരെ ഭാരമുള്ളവയും അസാധാരണമല്ല.
ഏതു കൊടും തണുപ്പും താങ്ങാനുള്ള കഴിവുള്ളതുകൊണ്ട് വെളിയില്‍ വളര്‍ത്താവുന്ന ഈ നായയെ ഒരു കാരണവശാലും ഫ്ലാറ്റുകളില്‍ വളര്‍ത്തരുത്.ഇവയ്ക്കു നല്ല വ്യായാമവും വേണം.
ശരാശരി പന്ത്രണ്ടു വയസ്സാണ് ഇവയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
1 comment:
യെവന് പുലിയാ.. ?
Post a Comment