Monday, December 8, 2008

53.ബ്യുവര്‍ (Biewer)

ചെറിയ കളിപ്പാട്ടം പോലുള്ള ഈ സുന്ദരക്കുട്ടപ്പന്‍ ആദ്യനോട്ടത്തില്‍ തന്നെ ആരുടേയും മനം കവരും.നിലത്തുവരെയെത്തുന്ന നീളന്‍ പട്ടുപോലുള്ള രോമം ഇവയുടെ പ്രത്യേകതയാണ്.

ബ്യുവര്‍ യോര്‍ക്ക്ഷയര്‍ എ ല പോം പൊന്‍, ബ്യുവര്‍ യോര്‍കി,ബ്യുവര്‍ യോര്‍ക്ക്ഷയര്‍ ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.

എട്ടര ഇഞ്ചുമാത്രം ഉയരം വയ്ക്കുന്ന ഇവന് നാലുകിലോ വരെ മാത്രമെ ഭാരം വയ്ക്കൂ..

ചെറിയവന്‍ ആണെങ്കിലും കുട്ടികളെയും മറ്റു പട്ടികളെയും അടുത്ത് വിടുമ്പോള്‍ അല്പം ശ്രദ്ധിക്കുക..ചിലപ്പോള്‍ ആക്രമണ സ്വഭാവവും ഉള്ളവനാണ്..

കാവലിനായി മിടുക്കനാണെങ്കിലും രക്ഷയ്ക്കായി അത്രപോര..പക്ഷെ കുഞ്ഞനാണെങ്കിലും തന്നാലാവും വിധം ആ ജോലിയും അവന്‍ ചെയ്യും..അല്ലാതെ ഉശിരിനു ഒട്ടും കുറവുള്ള ഇനമല്ല..


എന്നും വ്യായാമം വേണ്ട ഇവനെ ഗ്രാമത്തിലോ പട്ടണത്തിലോ വളര്‍ത്താം..
അല്പം മൂശട്ടയായ ഇവനെ പഠിപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധ വേണ്ടിവരും.

ജര്‍മ്മന്‍കാരനായ ഇവന്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ളവന്‍ ആണ്.ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ അഞ്ചു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..

2 comments:

ശ്രീ said...

ഒരു പാവയെപ്പോലുണ്ട്.

“മനം കവരും” എന്നാണ് ട്ടോ

ദീപക് രാജ്|Deepak Raj said...

നന്ദി..ശ്രീ. തിരുത്തിയിട്ടുണ്ട്.. ഒരു ദിവസം അഞ്ചു പോസ്റ്റുകള്‍ ചെയ്തപ്പോള്‍ വന്ന അക്ഷര പിശാചാണ്..
വീണ്ടും വരിക.. തെറ്റ് ചൂണ്ടിക്കാണിചതിനു ഒരിക്കല്‍ കൂടി നന്ദി..