Wednesday, December 3, 2008

40.ബീഗ്ലിര്‍ (Beaglier)


ബീഗിളിന്‍റെയും കവലിയര്‍ കിംഗ്‌ ചാള്‍സ് സ്പാനിയേലിന്‍റെയും സങ്കര ഇനം..വളരെയേറെ ജനപ്രിയനാണ് ആസ്ട്രെലിയക്കാരന്‍.

പതിനഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ പത്തു കിലോയോളം ഭാരമേ വയ്ക്കൂ..

വളരെ ശാന്തനായി ഇടപെടുന്നവനാണ് എങ്കിലും മറ്റുപട്ടികളോട് ചിലപ്പോള്‍ അല്പം പിണക്കം കാട്ടും..

പൊതുവെ വലിയ ആരോഗ്യ പ്രശ്നം ഇല്ലാത്ത ഇവ പതിനാലു വര്‍ഷം വരെ ആയുസ്സുള്ളവയാണ്..

2 comments:

യാമിനിമേനോന്‍ said...

അപ്പോള്‍ പാര്‍പ്പിടത്തിനു മാത്രമല്ല നിങ്ങള്‍ക്കും ഉണ്ട് അല്ലെ ഇങ്ങനെ ഒരു ഏര്‍പ്പാട്.അങ്ങേരു കുറേ നാള്‍ മുമ്പെ തുടങ്ങി(ഒരു പക്ഷെ പട്ടികള്‍ക്കായുള്ള ആദ്യബ്ലോഗ്ഗ് പുള്ളിയുടേതാകും) നിങ്ങള്‍ അതിനു പുറകെ തുടങ്ങി.എന്തൊക്കെ പറഞ്ഞാലും നാടന്‍ പട്ടിയുടേ ഗുണം ഇവക്കുണ്ടെന്ന് തോന്നുന്നുണ്ടോ?പൊങ്ങച്ചം കാണിക്കലിനപ്പുറം ഈ ജനുസ്സുകള്‍ക്ക് പ്രത്യേകിച്ച് എന്തുണ്ട് വിശേഷം?

ദീപക് രാജ്|Deepak Raj said...

പ്രിയ യാമിനിമേനോനെ..
ശ്രീ.പാര്‍പ്പിടം തുടങ്ങിയത് കണ്ടിട്ടല്ല ഞാന്‍ പട്ടികള്‍ക്കുവേണ്ടി ബ്ലോഗ് തുടങ്ങിയത്..ഞാന്‍ പട്ടിയെ വളര്‍ത്തുന്ന ഒരാളും അതിനെ ഇഷ്ടം ഉള്ള ഒരാളുമാണ്.പാര്‍പ്പിടം ചേട്ടന്‍ ജനപ്രിയമായ ജനുസ്സുകളെ അവതരിപ്പിക്കുകയാണെങ്കില്‍ ഞാന്‍ ആകെയുള്ള മുന്നൂറ്റി മുപ്പത്തിഅഞ്ചു നായകളെയും ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡാറില്‍ അവതരിപ്പികാനാണ് ശ്രമിക്കുന്നത്..
പിന്നെ താങ്കള്‍ നാടന്‍ പട്ടികളില്‍ എന്ത് ഗുണമാണ് കണ്ടത്..കുറഞ്ഞപക്ഷം വിമര്‍ശിക്കുമ്പോഴോ അഭിപ്രായം പറയുമ്പോഴോ അതുംകൂടെ വേക്തമാക്കാമായിരുന്നു..നാടന്‍ പട്ടികളെക്കുറിച്ച് ഞാന്‍ ഒരുബ്ലോഗ് തുടങ്ങിയിട്ടുണ്ട്..

വിദേശജനുസ്സില്‍ പെട്ട പട്ടികളെ എല്ലാവരും പോങ്ങച്ചത്തിനായിട്ടല്ല വളര്‍ത്തുന്നത്. "ഹൗണ്ട്""ടെറിയര്‍""കമ്പാനിയന്‍" തുടങ്ങി നിരവധി ഗ്രൂപ്പുകളില്‍ പെട്ട മികച്ചഇനം വിദേശനായകളെ കിട്ടും..മിക്കവയും ഇന്ത്യന്‍ ഇനങ്ങളെ ബഹുദൂരം പിന്നിലാക്കും..
പിന്നെ ഒരുകാര്യം പറയാനുള്ളത് വിദേശജനുസ്സില്‍പ്പെട്ടവ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് യോജിക്കാനുള്ള പ്രയാസമാണ്..എന്നാല്‍ ഇന്നുവരുന്ന മികച്ച സങ്കരഇനങ്ങള്‍ ഈ പോരായ്മയെയും പരിഹരിക്കും.

പിന്നെ കേരളത്തിലെ എന്ന് പറയാനാണെങ്കില്‍ ഞാന്‍ കുറെ തിരക്കിയിട്ടും അങ്ങനൊരു ബ്രീഡിനെ കണ്ടെത്താനായില്ല..ഒന്നു പറഞ്ഞു തന്നാല്‍ ഉപകാരമായി.വടക്കേന്ത്യന്‍ ജനുസ്സില്‍പെട്ടവ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിക്കില്ല എന്നറിയുക.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ ആയതുകൊണ്ട് മാത്രം അംബാസടര്‍ കാറുകള്‍ ഫെരാരിയെക്കാള്‍ മെച്ചംഅല്ല എന്ന്മാത്രം ഓര്‍ക്കുക.

സ്നേഹത്തോടെ
ദീപക് രാജ്