ഡോബര്മാന് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോബര്മാന് പിഞ്ചര്‍ ജര്മ്മന്കാരന് ആണ്. എല്ലാ ജര്‍മ്മന്‍ നായകളെയും പോലെ സമര്‍ത്ഥനായ ഇവയും തങ്ങളുടെ ജോലി ഫലപ്രദമായി ചെയ്തുതീര്ക്കാന് കഴിവുള്ള ഇനമാണ്. എന്നാല്‍ ചില നായകള്‍ അല്പം നാണം കുണുങ്ങി സ്വഭാവം കാനിക്കുമെന്നാലും പരിശീലനത്തിലൂടെ പൂര്‍ണമായും അതുമാറ്റിയെടുക്കാം.
ജര്‍മ്മന്‍ പട്ടാളത്തിലും പോലീസിലും ധാരാളം ഡോബര്മാന് ഇനത്തിലുള്ള നായകള്‍ ഉള്ളതിനാല്‍ ഇവയെ പോലീസ് ഡോഗ് എന്നും വിളിക്കാറുണ്ട്. ഇടത്തരം മുതല്‍ അല്പം കൂടുതല്‍ വളരെ വലിപ്പവും ആരോഗ്യമുള്ളതും ഒതുക്കമുള്ളതുമായ ശരീരവും ഇവയുടെ പ്രത്യേകതയാണ്. അപരിചിതരോടും മറ്റു നായകളോടും ഒട്ടും അടുപ്പം കാണിക്കാത്ത ഇവ പരിശീലനം കൊടുത്താല്‍ കുട്ടികളോടും മറ്റു മൃഗങ്ങളോടും നന്നായി പെരുമാറും. ഒട്ടും പേടിയില്ലാത്ത ഈ ഇനം തങ്ങളുടെ അധീനതയിലുള്ള സ്ഥലവും വസ്തുവും കാക്കാന്‍ മിടുക്കനാണ്.
നാല്പതു കിലോവരെ ഭാരം വയ്ക്കാവുന്ന ഈയിനം ഇരുപത്തി എട്ടു ഇഞ്ച് വരെ ഉയരം വയ്ക്കാറുണ്ട്.
ടൂറിഞ്ചാര്‍ പിഞ്ചര്‍ , പ്ലീസേല്ഷ് സോല്‍ടന്റ്റ്ഹണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.
നല്ല ആരോഗ്യവും, ചുറുചുറുക്കും ഉള്ള ഇവയ്ക്കു നല്ല വ്യായാമം ആവശ്യമാണ്. ഇവയുടെ ആകരവടിവ് നിലനിര്‍ത്താന്‍ ഓടാന്‍ കൊണ്ടുപോകുന്നതും നല്ലതാണ്. പരിശീലനം കൊടുത്താല്‍ നല്ല അനുസരണയും അത് മനസ്സിലാക്കാനുള്ള ബുദ്ധിയും ഉള്ള ഇനമായതിനാല്‍ ഉടമയ്ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു കൂട്ടുകാരനായും ഇതിനെ ഉപയോഗിക്കാം,
കാവലിനായാലും രക്ഷയ്ക്കായാലും നന്നായി ഉപയോഗിക്കാന്‍ കഴിയുന്നവ ആണ് ഡോബര്മാന്.
പത്തുമുതല്‍ പതിനഞ്ച് വയസ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"വര്‍ക്കിംഗ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
3 comments:
ഇതൊരു പുലീടത്രേം ഉണ്ടല്ലാ....
ബൌ ബൌ .. :)
ആ പൊസ്, കിട്ടു!!!! മുഗാംബു കുഷ് ഹുവ.
പട്ടികളെ കുറിച്ച് കുറെ കൂടി വിപുലമായ ഒരു ലേഖനം പ്രതീക്ഷിക്കുന്നു
Post a Comment