ചിഹ്വാഹയുടെയും ഡാഷ്ഹണ്ടിന്റെയും സങ്കരയിനമായ ഇവയെ ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. പക്ഷെ വിപണിയില്‍ സുലഭമായ ഇവ മിനിയേച്ചര്‍ വലിപ്പത്തിലും സ്റ്റാന്‍ഡേര്‍ഡ് വലിപ്പത്തിലും ലഭിക്കും. കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇവയെ പൊതുവേ നായവളര്‍ത്തുകാര്‍ക്ക് ഇഷ്ടമാണ്.ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു അഞ്ചു കിലോയില്‍ താഴെമാത്രമേ ഭാരം വയ്ക്കൂ. ചിഹ്വാഹ നന്നായി പരിശീലനം ഇഷ്ടപ്പെടുന്നതും അനുസരിക്കുന്നതും ആണെങ്കിലും ഡാഷ് ശരാശരി മാത്രമായതിനാല്‍ ചിവീനി എങ്ങനെയെന്നു പ്രവചിക്കാനാവില്ല. പക്ഷെ പൊതുവില്‍ നന്നായി ട്രെയിനിംഗ് കൊടുക്കാന്‍ കഴിയുന്ന ഇനമാണ്.
നീണ്ട ചെവി ഇവയുടെ പ്രത്യേകതയാണ്.


2 comments:
ഒരു വിത്ത് കിട്ടാന്‍ എന്താ ഒരു വഴി
ithenthu athbhudam....
Post a Comment