Sunday, November 16, 2008

22.അര്‍ജന്റിന്‍ ഡോഗോ(Argentine Dogo)

പോരാട്ട ഗോത്രക്കാരന്‍ ഡോഗോ
സാധാരണ ഡോഗോ
***HIGHLY DANGEROUS BREED**** (No.3)
***ലോകത്തില്‍ ഏറ്റവും അപകട കാരിയായ ഇനം***(No.3)


കരുത്തിന്‍റെ പ്രതീകമായ ഇവ കാട്ടു പന്നിയെ ഓടിച്ചു പിടിച്ചു പിന്നീട് ഉടമയ്ക്ക് അവയെ വെടിവെയ്ക്കാന്‍ അവസരം കൊടുക്കുകയുമാണ് പതിവ്.പക്ഷെ മിക്കപ്പോഴും അവയെ ഡോഗോ കൊള്ളുകയാണ് ശീലം.

ഇരുനൂറു കിലോവരെ വരുന്ന പന്നികളെ വളരെ ലാഘവത്തോടെ ഡോഗോ ആക്രമിച്ചു കീഴ്പെടുത്തും.വെളുത്ത മിനുത്ത രോമമുള്ള വലിയ ഡോഗോയെ കാണുമ്പോള്‍ തന്നെ അവയുടെ അവിശ്വനീയമായ കരുത്തു പ്രകടമാകും.

പൊതുവെ ചെറിയ മടങ്ങിയ ചെവി ഉടമകള്‍ മുറിച്ചു വീണ്ടും ചെറുതാക്കി വീണ്ടും ഇവയെ സുന്ദരന്‍ ആക്കും.ചതുരപ്പെട്ടി പോലെ തലയുള്ള ഡോഗോ ഉടമയുടെ കാല്‍ച്ചുവട്ടില്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്ന ഇനം ആണെങ്കിലും അപരിചിതരോട് ഏറ്റവും മോശമായി പെരുമാരാണോ ചിലപ്പോള്‍ അവരെ കൊല്ലാന്‍ തന്നെ പേരെടുത്തവയാണ്.

കുട്ടികളോട് വളരെ നന്നായി ഇടപെടുന്ന ഇവ അപരിചിതരെ എപ്പോഴും സംശയത്തോടെ നോക്കൂ.എപ്പോഴും അവരുടെ ഓരോ ചലനവും നിരീക്ഷിക്കുന്ന ഇവ പെട്ടെന്ന് അവരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കും..ചെറുദൂരം വെടിയുണ്ട കണക്കെ ഓടുന്ന ഇവ ദീര്‍ഘദൂരവും കുതിച്ചെത്താന്‍ ശേഷിയുള്ളവയാണ്.

അര്‍ജന്റിന്‍ മാസ്ടിഫ് എന്നും ഇവയ്ക്കു പേരുണ്ട്..

വളരെ നന്നായി കാര്യങ്ങള്‍ പഠിക്കുന്ന ഇനം ആണെങ്കിലും നായ പോരാട്ടത്തിന് മാത്രം ഉള്ള ഗോത്രത്തിലെ ഡോഗോ ഒരിക്കലും എത്ര പരിശീലനം കൊടുത്താലും വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന ഇനം ആകില്ല.

വളരെയധികം രാജ്യങ്ങളില്‍ പൂര്‍ണ നിരോധനമോ ഭാഗിക നിയന്ത്രണമോ ഇവയ്ക്കുണ്ട്..ആസ്ട്രെലിയില്‍ ഇവയെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.1991 Dangerous Dog Act (UK) പ്രകാരം ഡോഗോയ്ക്ക് മൂന്നാം സ്ഥാനം ആണുള്ളത്..(ആകെ നാല് നായകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു )

ഉയരത്തെക്കാള്‍ കൂടുതല്‍ നീളം വയ്ക്കുന്ന ഡോഗോയ്ക്ക് ഇരുപത്തിഏഴ് ഇഞ്ച് വരെ ഉയരവും അന്‍പത്തിഒന്‍പതു കിലോവരെ ഭാരവും വയ്ക്കും.(പോരാട്ട ഗോത്രത്തില്‍ ഉള്ളവ നാല്‍പതു കിലോവരെയേ തൂക്കംവയ്ക്കൂ )

കാവലിനു അതീവ സമര്‍ത്ഥനായ ഇവ രക്ഷയ്ക്കായ ഒരു യന്ത്രം കണക്കെയാണ്..രക്ഷയ്ക്ക് നല്ല ബോഡിഗാര്‍ഡിന്‍റെ സ്ഥാനം എപ്പോഴും അലങ്കരിക്കും..

പുറത്തു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയ്ക്കു വളരെയധികം വ്യായാമം ആവശ്യമാണ്‌.സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത ഉള്ള ഇനം ആയതിനാല്‍ തണല്‍ ഉള്ള സ്ഥലം ആവശ്യമാണ്‌.

പത്തു ശതമാനം ഡോഗോയും ജന്മനാ ബധിരനായി പിറക്കുന്നതിനാല്‍ മനുഷ്യന് ഭീഷണിയുള്ള ഒന്നായി പരിണമിക്കുകയാണ് പതിവ്..

പതിനൊന്നു മുതല്‍ പന്ത്രണ്ടു വരെ വര്‍ഷം ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ എട്ടു കുട്ടികള്‍ ഉണ്ടാകാറുണ്ട്..

"വര്‍കിംഗ് ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

7 comments:

Anonymous said...

ആദ്യം ഈ comment moderation എടുത്തു കളഞ്ഞേ????..

അല്ലാ പട്ടികളെ പറ്റി ആരെങ്കിലും അപവാദം പറയും എന്ന് കരുതിട്ടാണോ???

ദീപക് രാജ്|Deepak Raj said...

ചിലര്‍ കമന്‍റിനു പകരം പര ത്തെരി എഴുതിയാലോ എന്ന പെടികൊണ്ടാ..പട്ടികളുടെ ബ്ലോഗ് ഒരു നല്ല ഉദ്ധേശത്തോടെയാ ഇടുന്നത്..മുഴുവന്‍ മുന്നൂറ്റിമുപ്പതു പട്ടികളെയും പരിചയ പ്പെടുത്തുക എന്നതാ ലക്ഷ്യം.
ബാക്കി എല്ലാം എല്ലാവരുടെയും പ്രോത്സാഹനം വിമര്‍ശനം എന്നിവയെ ആശ്രയിച്ചിരിക്കും ..

നിഷാന്ത് said...

ഈ ബ്ലൊഗ് ആദ്യമായിട്ടാ കാണുന്നത്.
അതിശയം എന്നുപറയട്ടെ ഇന്നു രാവിലെ ഞാന്‍ ആലോചിച്ചതെയുള്ളൂ(അനോണി ആന്റണിയുടെ ഈ പോസ്റ്റ്‍ വായിച്ചപ്പോള്‍ ) ഇത്രയും പട്ടിസ്നേഹികളും കെന്നല്‍ ക്ലബ്ബുകളും ഉള്ള കേരളത്തില്‍ നിന്നും എന്താ ഇതുവരെ നായ്ക്കളെക്കുറിച്ചുള്ള ഒരു ബ്ലോഗുവരാത്തതെന്ന്. ഇപ്പോ ഈ ബ്ലൊഗുകണ്ടപ്പോള്‍ ഞെട്ടിപ്പോയി സത്യത്തില്‍.

ഇതെന്റെ ഫേവറെറ്റ് ലിസ്റ്റില്‍ ആഡ്ഡ് ചെയ്യുന്നു.

മാഷേ നിങ്ങള്‍ ഇന്‍ഡ്യന്‍ ബ്രിഡുകളെക്കുറിച്ച് എഴുതിയിട്ടുണ്ടോ? ഇല്ലെങ്കില്‍ എഴുതാമോ?

മറ്റൊരു നായ്പ്രേമി :)

അനോണി ആന്റണി said...

ഇത്രയും പോസ്റ്റ് ഇവിടെയായിട്ടും ഞാന്‍ ഇതു കണ്ടില്ലല്ലോ. വളരെ നല്ല ഉദ്യമം ദീപക്ക്. നല്ലൊരു റെഫറന്‍സ് ബ്ലോഗ് മലയാളത്തില്‍ കണ്ടതില്‍ സന്തോഷം. ആദ്യം മുതല്‍ വായിച്ചു വരാം)
(ചിത്രങ്ങളെല്ലാം സ്വയം എടുത്തതാണോ?)

ദീപക് രാജ്|Deepak Raj said...

ലോകത്ത് കേന്നേല്‍ ക്ലബുകള്‍ അംഗീകരിച്ച മുന്നൂറ്റിമുപ്പത് നായകളെയും കുറിച്ചു ഞാന്‍ എഴുതുന്നുണ്ട്. ഇന്ത്യയിലെ മുപ്പത്തിമൂന്നു ഇനം നായകള്‍ (മിക്കവയെം കേന്നേല്‍ ക്ലബുകള്‍ അംഗീകരിച്ചിട്ടില്ല..പക്ഷെ ഞാന്‍ അവയെക്കുറിച്ചും എഴുതുന്നുണ്ട്..
വായിക്കുക
നന്ദി

ദീപക് രാജ്|Deepak Raj said...

ആന്റണി ഭായ്, താങ്ക്സ്..ഇനിയും വരണം...പ്രോത്സാഹിപ്പിക്കണം..അതാ എന്‍റെ കരുത്ത്‌

അരുണ്‍ കരിമുട്ടം said...

ദീപക് ഞങ്ങളുടെ പ്രോത്സാഹനം എന്നും ഉണ്ടാവും.ഇനിയും പോരട്ടെ ബാക്കി വിശേഷങ്ങള്‍ കൂടി