
ഇംഗ്ലീഷ് ഫോക്സ് ഹൌണ്ടില്‍ നിന്നു വ്യെത്യസ്തനായി ഇവയുടെ എല്ലുകള്‍ ബലമേറിയതും നീളം കൂടിയതും ആണ്.തന്നെയുമല്ല ഇവ ഇംഗ്ലീഷ് ഇനത്തെക്കാള്‍ ചുറുചുറുക്കുള്ളവാനും ആണ്. (ഇംഗ്ലീഷ് ഫോക്സ് ഹൗണ്ട് മടിയനാണ് എന്നിതിനു അര്‍ത്ഥം ഇല്ല )വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചവ അല്ലെങ്കിലും ചെറുപ്പത്തില്‍ നല്ല പരിശീലനം കൊടുത്താല്‍ ഇവയെ വീട്ടിലും വളര്‍ത്താം..
മണം പിടിക്കാനും ചെറുജന്തുക്കളെ (പ്രത്യേകിച്ചും കുരുനരിയെ) വേട്ടയാടാനും ഉള്ള കഴിവ് കൊണ്ടു ഇവ നായാട്ടിനുപയോങിക്കുകയാവും കൂടുതല്‍ നല്ലത്..ചുമ്മാതെ കറങ്ങിനടക്കാനും പിടിവാശിയും മാറ്റാന്‍ അല്പം ബുദ്ധിമുട്ടായാതിനാല്‍ വീട്ടില്‍ വളര്‍ത്തുന്നവര്‍ അല്പം ശ്രമപ്പെടെണ്ടി വരും..
ഇരുപത്തി അഞ്ചു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ മുപ്പത്തി അഞ്ചു കിലോ വരെ തൂക്കവും വയ്ക്കുക പതിവാണ്..
കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ അസാധാരണമായി എന്ത് കണ്ടാലും നന്നായി കുരയ്ക്കുമെന്നുള്ളത് കൊണ്ടു കാവലിനായി വളര്‍ത്താം എങ്കിലും രക്ഷയ്ക്കായി ഇവയെ ഒട്ടും തന്നെ വളര്‍ത്താന്‍ ആവില്ല..
അനുസരണ പഠിപ്പിക്കാന്‍ വളരെ പ്രയാസം ഉള്ള ഇവയെ വളരെ വേഗം തന്നെ നായാട്ടു ഗുണങ്ങള്‍ പഠിപ്പിക്കാം..
പന്ത്രണ്ടു മുതല്‍ പതിമൂന്നു വരെ വയസ്സ് ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴ് കുട്ടികള്‍ ഉണ്ടാകാറുണ്ട്..
"ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .
No comments:
Post a Comment