
വളരെ ചുറുചുറുക്കോടെ കാണപ്പെടുന്ന ഇവന്‍റെ കാഴ്ച ശക്തിയും കേള്‍വി ശക്തിയും പേരുകേട്ടതാണ്..പേരുകേട്ട ഒരു വേട്ടക്കാരനായ ഇവന്‍ കീരി,നീര്‍നായ,കുറുനരി,താറാവ് തുടങ്ങി എല്ലാ ചെറിനം മൃഗങ്ങളയൂം വെറുതെ വിടില്ല..
സാധാരണയായി ചെമ്പന്‍ നിറത്തോട് കൂടിയ ഇവന്‍റെ ചെവിയിലോ വാലിലോ ചിലപ്പോള്‍ കറുത്ത നിറം കണ്ടെന്നും വരാം.ഒടിഞ്ഞു തൂങ്ങിയ ചെവിയുള്ള ഇവന്‍റെ തല നീണ്ടതാണ് മുഖത്ത് ഒരു വലിയ മീശയും ഇവന്‍റെ അടയാളം തന്നെ...
നല്ല ഒരു ഉടമയുടെ കൂട്ട് ആവശ്യമുള്ള ഇവന്‍ അല്പം പ്രായമായ കുട്ടികളുടെ കൂട്ട് ആണ് ഇഷ്ടപ്പെടുന്നത്..ചെറു മൃഗങ്ങളെ ആക്രമിക്കുന്ന ഇവ ചിലപ്പോള്‍ കുഞ്ഞുങ്ങളെ ഉപദ്രവിച്ചു എന്നും വരാം..ഫ്ലാറ്റില്‍ വളര്‍ത്താന്‍ പറ്റിയ ഇനമല്ല ഇവ..
വര്‍ക്കിംഗ് ടെറിയര്‍്, വാട്ടര്‍ സൈഡ് ടെറിയര്‍്, ബിങ്ങ്ളീ ടെറിയര്‍് എന്നും ഇവയ്ക്കു പേരുണ്ട് ..
ഇരുപത്തി മൂന്നു ഇഞ്ചിന് താഴെ മാത്രമെ ഇവ ഉയരം വയ്ക്കൂ.ഇരുപതു കിലോയോളം ഭാരവും വച്ചേക്കാം..
കാവലിനായോ രക്ഷയ്ക്കായോ ഇവനെ വളര്‍ത്താം പക്ഷെ നല്ല പരിശീലനം ആവശ്യമാണ്.വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രതിക്കുവാനുള്ള വാസനയും ഇവനുണ്ട്.
ഇവന്‍റെ സ്വദേശം ഐര്‍ (യോര്‍ക്ക് ഷെയര്‍ - ഇംഗ്ലണ്ട് ) ആണ്..അപ്പോള്‍ ബ്രിട്ടീഷ് ആയ ഇവന്‍ അതെ പരമ്പര്യത്തോട് കൂടിയ അഭിമാനിയായ മിടുക്കന്‍ നായയാണ്..
പന്ത്രണ്ട് മുതല്‍ പതിനാല് വയസ്സ് വരെ ജീവിക്കുന്ന ഇവയ്ക്കു ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ട് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..
"ടെറിയര്‍് " ഗ്രൂപ്പിലാണ് ഇവനെപെടുത്തിയിരിക്കുന്നത്.
No comments:
Post a Comment