
ഹംഗറിയിലെ കുവാസ്,ഫ്രഞ്ച് ഗ്രേറ്റ് പൈരെനിസ്,ഇറ്റലിയിലെ മരെമ ഷീപ്പ് ഡോഗ് തുടങ്ങിയ ഇനങ്ങളുടെ ബന്ധു.ഇവ മാസ്റ്റിഫ്, ഗെസ് ഹൌണ്ടിന്റെ സന്കര ഇനത്തില്‍ പെടുത്താവുന്ന ഒന്നാണ്..വലിയ ഇനം നായ ആയ ഇവന്‍റെ മഞ്ഞുപോലെയുള്ള വെളുത്ത രോമം കാരണം ചെന്നയ്ക്കളില്‍ നിന്നും പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നു.
വളരെ ശാന്തനായ ഇവന്‍ പക്ഷെ അതീവ ധീരനാണ്..പരിചയ സമ്പനനായ ഒരു ഉടമയാവും പക്ഷെ ഇവനു ചേരുക..ആദ്യമായി നായയെ വളര്‍ത്തുന്നവര്‍ ഇവയെ ഒഴിവാകുകയവും ബുദ്ധി.വീട്ടുകരോടെ നന്നായി പെരുമാറുന്ന ഇവന്‍ പക്ഷെ അതിഥികളോട് ക്രൂരമായി പെരുമാറി എന്ന് വരാം.
അക്ബാസ് എന്നും അക്ബാസ് കൊബെന്‍ കൊപെജി എന്നും ഇവനു പേരുണ്ട്.
മുപ്പത്തിനാല് ഇഞ്ചോളം ഉയരം വയ്ക്കാവുന്ന ഇവ അറുപത്തി അഞ്ചു കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്..
വീട്ടിലുള്ള കുട്ടികളോടും മറ്റു മൃഗങ്ങളോടും മാന്യമായും സ്നേഹത്തോടെയും പെരുമാറുന്ന ഇവന്‍ അന്യരോട് വളരെ മോശമായെ പെരുമാറൂ..മിക്കപ്പോഴും സ്വന്തന്ത്രമായി ചിന്തിക്കുന്ന ഇവന്‍ ചിലപ്പോള്‍ തന്നിഷ്ടം പ്രവര്‍ത്തിച്ചു എന്നും വരാം..
കാവലിനായോ രക്ഷയ്ക്കയോ ഇവനെ വളര്‍ത്താം..തന്‍റെ ചുറ്റും വളരെ ശ്രദ്ധിച്ചു വീക്ഷിക്കുന്ന ഇവന്‍ തന്‍റെ വീടും ചുറ്റുപാടും ജീവന്‍ കൊടുത്തും രക്ഷിക്കും.
ഗ്രാമപ്രദേശം ഇഷ്ടപെട്ടുന്ന ഇവ പക്ഷെ ബംഗ്ലാവിലും ഒതുങ്ങിക്കൂടും..പക്ഷെ ഫ്ലാറ്റില്‍ ഇവയെ ഒഴിവാക്കുകയാവും ബുദ്ധി.
പക്ഷെ നല്ല ആരോഗ്യവും അജ്ഞ്ഞാ ശക്തിയും തന്‍റെ നായെ നന്നായി നിയന്ത്രിക്കാനും ശേഷിയുള്ളവരെ ഇവയെ വളര്‍ത്താവൂ..
പത്തു മുതല്‍ പതിനൊന്നു വയസ്സുവരെ ഇവയ്ക്കു ആയുസ്സുണ്ടായിരിക്കും..ഒരു പ്രസവത്തില്‍ ഏഴ് മുതല്‍ ഒന്‍പതു കുഞ്ഞുങ്ങള്‍ വരെയും ഉണ്ടാവും..
"ഫ്ലോക് ഗാര്‍ഡ് " ഗ്രൂപ്പില്‍ ആണ് ഇവനെ പെടുത്തിയിരിക്കുന്നത്
No comments:
Post a Comment